കോട്ടയം ഗാന്ധിസ്ക്വയർ
കോട്ടയം: നഗരത്തിെൻറ മുഖമുദ്രയായ ഗാന്ധി പ്രതിമക്ക് 50 വയസ്സ്. 1971 ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ ഉപരാഷ്ട്രപതി ഗോപാൽസ്വരൂപ് പാഠക് ആണ് ഗാന്ധി പ്രതിമ അനാവരണം ചെയ്തത്. എൻ.കെ. പൊതുവാൾ ആയിരുന്നു അന്നത്തെ മുനിസിപ്പൽ ചെയർമാൻ. സെൻട്രൽ ജങ്ഷനിൽ തിരുനക്കര മൈതാനത്തോട് ചേർന്നുള്ള ഈ സ്ഥലം പിന്നീട് ഗാന്ധിസ്ക്വയർ എന്ന് അറിയപ്പെട്ടുതുടങ്ങി.
അന്നുമുതൽ നഗരത്തിലെ സമരങ്ങൾക്കും സാംസ്കാരിക- രാഷ്ട്രീയ കൂട്ടായ്മകൾക്കും വേദിയായി ഗാന്ധിസ്ക്വയർ. തിരുനക്കര മൈതാനത്തെ നിരവധി ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷ്യം വഹിച്ചു. ഗാന്ധിജി തിരുനക്കരയിൽ വന്നതിെൻറ സ്മരണക്കായാണ് മൈതാനത്തിന് മുന്നിൽ മുനിസിപ്പാലിറ്റി മുൻൈകയെടുത്ത് പ്രതിമ സ്ഥാപിച്ചത്. 1925 മാർച്ച് 15നാണ് ഗാന്ധിജി ആദ്യമായി കോട്ടയത്തെത്തുന്നത്.
അന്ന് വിശ്രമസ്ഥലത്തുനിന്ന് കാൽനടയായി എത്തി തിരുനക്കര മൈതാനത്ത് സംസാരിച്ചു. നഗരസഭ 2013-_14 വർഷത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽപെടുത്തി ഗാന്ധിസ്ക്വയറിെൻറ മുഖം മിനുക്കി. പ്രതിമയുടെ അറ്റകുറ്റപ്പണി നടത്തുകയും മണ്ഡപം മാർബിൾ പാകി മനോഹരമാക്കുകയും ചെയ്തു. 2017ൽ പ്രതിമയുടെ ഊന്നുവടി തകർന്നത് പ്രതിഷേധമുയർത്തിയിരുന്നു. തുടർന്നാണ് പ്രതിമയുടെ താഴെ കൽക്കെട്ടും വേലിയും പണിത് സുരക്ഷിതമാക്കിയത്. ഇടക്കാലത്ത് പ്രതിമ തിരുനക്കര മൈതാനത്തേക്ക് മാറ്റിസ്ഥാപിക്കാൻ നീക്കമുണ്ടായിരുന്നു. കൗൺസിലറും ഗാന്ധിയനുമായിരുന്ന ടി.ജി. സാമുവൽ നിരാഹാരമിരുന്നാണ് ആ ശ്രമം തടഞ്ഞത്. അദ്ദേഹത്തിെൻറ ഒറ്റയാൾസമരത്തിെൻറ കേന്ദ്രം കൂടിയാണ് ഗാന്ധിസ്ക്വയർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.