കൊച്ചി: കോട്ടയം-എറണാകുളം റൂട്ടിലെ നീർപ്പാറയിൽ ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിക്ക് തീപിടിച്ചു. വ്യാഴാഴ്ച രാവിലെ 10.30ഓടെ നീർപ്പാറ അസീസി മൗണ്ട് സ്കൂളിന് സമീപമാണ് ഹിന്ദുസ്ഥാൻ ഗ്യാസ് ഏജൻസിയുടെ വാഹനത്തിന് തീപിടിച്ചത്. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേനയും പൊലീസുമെത്തി ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചു.
ലോറിയുടെ മുൻഭാഗം പൂർണമായി കത്തി നശിച്ചു. ബാറ്ററിയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാൻ കാരണമെന്ന് അധികൃതർ വ്യക്തമാക്കി.
സംഭവം ശ്രദ്ധയിൽപെട്ട കോട്ടയം സംക്രാന്തി സ്വദേശിയായ ഡ്രൈവർ രാഹുൽ രാജു ബാറ്ററി ബന്ധം വിച്ഛേദിച്ച് പുറത്തിറങ്ങുകയായിരുന്നു. തീ ആളിക്കത്തിയതോടെ ഇതുവഴിയുള്ള ഗതാഗതവും സ്തംഭിച്ചു.
കാലി സിലിണ്ടറായിരുന്നു ലോറിയിൽ. അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരെത്തിയപ്പോൾ വാഹനത്തിെൻറ മുൻഭാഗം കത്തുകയായിരുന്നു. ഡീസൽ ടാങ്കിലേക്കും സിലിണ്ടറുകളിലേക്കും പടരാതിരിക്കാനുള്ള നടപടിയാണ് അവർ ആദ്യം സ്വീകരിച്ചത്. ഇത് അപകടത്തിെൻറ വ്യാപ്തി കുറച്ചു.
മുളന്തുരുത്തി, തൃപ്പൂണിത്തുറ, വൈക്കം എന്നിവിടങ്ങളിൽ നിന്നായി മൂന്ന് യൂനിറ്റ് ഫയർഫോഴ്സാണ് എത്തിയത്. മുളന്തുരുത്തി ഫയർ സ്റ്റേഷനിലെ അസി.സ്റ്റേഷൻ ഓഫിസർ കെ.കെ.സുേരന്ദ്രൻ, സീനിയർ ഫയർ ഓഫിസർ കെ.വി. ജയകുമാർ, അഭിലാഷ് മോഹൻ, ജെ.ലിജോ, വി.അജി, കെ.എസ്.സജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.