കോട്ടയം: രേഖകൾ ഇല്ലാതെ കടത്തിക്കൊണ്ടുവന്ന അരക്കിലോഗ്രാം സ്വർണക്കട്ടികളും ആഭരണങ്ങളും പിടികൂടി. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽനിന്ന് ഇന്റലിജന്‍റ്സ് ജോയന്‍റ് കമീഷണറുടെ നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.
പിഴയടക്കം സ്വർണത്തിന് 21 ലക്ഷം രൂപ അടക്കാൻ നോട്ടീസ് നൽകി. ഓഫിസർമാരായ വി.ആർ. മഹേഷ്, ജെ. ഉദയകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർമാരായ സുരേഷ് ബാബു, ജഗദാംബിക, ബിന്ദു, ചിഞ്ചു, രേണു, ഷബ്‌ന, ഡ്രൈവർമാരായ ശ്രീകുമാർ, സജീവ്കുമാർ എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.