മേലുകാവ്: ഗ്രാമപഞ്ചായത്തിൽ ഇലവീഴാപൂഞ്ചിറ-മേലുകാവ് റോഡിന്റെ നിർമാണം ബി.എം ബി.സി നിലവാരത്തിൽ പൂർത്തിയായതായി മാണി സി. കാപ്പൻ എം.എൽ.എ അറിയിച്ചു. 11.19 കോടി ചെലവിൽ കാഞ്ഞാർ-കൂവപ്പള്ളി- ചക്കിക്കാവ്-ഇലവീഴാപൂഞ്ചിറ-മേലുകാവ് റോഡിന്റെ ഇലവീഴാപൂഞ്ചിറ മുതൽ മേലുകാവുവരെയുള്ള 5.5 കിലോമീറ്ററാണ് പുനർനിർമിച്ചത്.
ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്കുള്ള റോഡ് തകർന്നു കിടക്കുകയായിരുന്നു. 2021 സെപ്റ്റംബറിലാണ് റോഡ് നിർമാണം ആരംഭിച്ചത്. വിനോദസഞ്ചാരികളുടെയും നാട്ടുകാരുടെയും ദീർഘകാല സ്വപ്നമാണ് യാഥാർഥ്യമായത്. ഇതോടെ ഇല്ലിക്കൽക്കല്ല്, കട്ടിക്കയം തുടങ്ങിയ വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് ഉണർവേകും. 5.5 മീറ്റർ വീതിയുള്ള റോഡിൽ ആവശ്യമായ സ്ഥലങ്ങളിൽ 21 കലുങ്കുകൾ, ഉപരിതല ഓടകൾ, സംരക്ഷണ ഭിത്തികൾ എന്നിവ നിർമിച്ചിട്ടുണ്ട്. സുരക്ഷിതമായ യാത്രക്കായി ക്രാഷ് ബാരിയറുകൾ, ദിശാസൂചകങ്ങൾ എന്നിവയും സ്ഥാപിച്ചിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.