ചങ്ങനാശ്ശേരി: അരിമണികള്‍കൊണ്ട് വിസ്മയം തീര്‍ത്ത ശ്രീരാജ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍. തെൻറ ഇഷ്ടനായകന് പൃഥ്വിരാജിെൻറയും കുടുംബത്തിെൻറയും ചിത്രമാണ് ശ്രീരാജ് അരിമണികളില്‍ തീര്‍ത്തത്.
ഇത്തിത്താനം ചിറവംമുട്ടത്ത് രഞ്ജിത് ഭവനില്‍ രാധാകൃഷ്ണന് നായരുടെയും മണിയമ്മയുടെയും ഇളയ മകനാണ്. തൃപ്പൂണിത്തുറ ആര്.എല്‍.വി കോളജില്‍നിന്ന് ഫൈന്‍ ആര്‍ട്സില്‍ ബിരുദം കരസ്ഥമാക്കിയ ശ്രീരാജ് അഞ്ചുദിവസംകൊണ്ട് 30 മണിക്കൂര്‍ സമയമെടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയത്.
ഏറ്റവും വലിയ വെല്ലുവിളി ഉറുമ്പുകളായിരുന്നുവെന്ന് ഈ കലാകാരൻ പറയുന്നു. ഒരോ ദിവസം വരക്കുമ്പോഴും ഉറുമ്പുകള്‍ പലഭാഗത്തെയും അരിമണികള്‍ കൊണ്ടുപോകും. അതോടെ ചിത്രത്തിെൻറ രൂപംമാറും. ലോക്ഡൗണ്‍കാലത്ത് തയാറാക്കിയ ചിത്രം നടന് പൃഥ്വിരാജ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചതോടെ വൈറലായി. ഇതിനുമുമ്പ് എട്ടടി വലുപ്പത്തില്‍ കളര്പ്പൊടിയില് മോഹന്‍ലാലിെൻറ ചിത്രം വരച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.