മുണ്ടക്കയം: മുണ്ടക്കയത്തെ ചെങ്കടലാക്കി സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥ കോട്ടയം ജില്ലയിൽ പ്രവേശിച്ചു. ഇടുക്കി ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി വെള്ളിയാഴ്ച വൈകീട്ടാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജാഥ ജില്ല കവാടമായ മുണ്ടക്കയത്തേക്ക് പ്രവേശിച്ചത്.
കല്ലേപ്പാലം ജങ്ഷനില്‍ ജില്ല സെക്രട്ടറി എ.വി. റസല്‍, മന്ത്രി വി.എന്‍. വാസവന് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ജെ. തോമസ്, കെ. അനില്‍കുമാര്‍ ഏരിയ സെക്രട്ടറി കെ. രാജേഷ്, ഗിരീഷ് എസ്. നായർ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. സമ്മേളനത്തില്‍ എം. സ്വരാജ്, സി.എസ്. സുജാത, കെ.ടി. ജലീല്‍, പി.കെ. ബിജു, ജെയ്ക് സി. തോമസ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, കെ. രാജേഷ്, പി.കെ. പ്രദീപ്, വി.പി. ഇസ്മായിൽ, സ്റ്റീഫൻ ജോർജ്, സി.വി. അനില്‍ കുമാര്‍, പി.എസ്. സുരേന്ദ്രന്, ഷെമീം അഹമ്മദ്, റജീന റഫീക്, അജിത രതീഷ്, പി.ആർ. അനുപമ, കെ.ആർ. തങ്കപ്പൻ, എം.ജി. രാജു, രേഖാദാസ്, തങ്കമ്മ ജോർജുകുട്ടി, സിന്ധു മോഹനൻ, രമ മോഹൻ എന്നിവർ പങ്കെടുത്തു.
ചങ്ങനാശ്ശേരി: ജനകീയ പ്രതിരോധ ജാഥക്ക് ചങ്ങനാശ്ശേരിയിൽ ഉജ്ജ്വല സ്വീകരണം. വെള്ളിയാഴ്ച വൈകീട്ട് നാലോടെ വാഴൂർ റോഡിലെ ദൈവംപടിയിൽനിന്ന് നഗരത്തിലേക്ക് പ്രവേശിച്ചു.സെൻട്രൽ ജങ്ഷനിൽ ജാഥ ക്യാപ്റ്റൻ എം.വി. ഗോവിന്ദനെ ഏരിയ സെക്രട്ടറി കെ.സി. ജോസഫ് സ്വീകരിച്ചു. പൊതുസമ്മേളനം പെരുന്ന നമ്പർ ടു ബസ് സ്റ്റാൻഡ് മൈതാനിയിൽ നടന്നു. ഒമ്പത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തകർ അണിനിരന്നു. സ്വാഗതസംഘം ചെയർമാൻ കൃഷ്ണകുമാരി രാജശേഖരൻ അധ്യക്ഷതവഹിച്ചു.
മന്ത്രി വി.എൻ. വാസവൻ, ജോബ് മൈക്കിൾ എം.എൽ.എ, ജില്ല സെക്രട്ടറി എ.വി. റസൽ, കെ. അനിൽകുമാർ, ടി.ആർ. രഘുനാഥ്, കെ.എം. രാധാകൃഷ്ണൻ, റെജി സഖറിയ, ഡോ. പി.കെ. പത്മകുമാർ, പ്രഫ. എം.ടി. ജോസഫ്, ടി.എസ്. നിസ്താർ, സുഗതൻ, പി.എ. നിസാർ, ജോസഫ് ഫിലിപ് എന്നിവർ സംസാരിച്ചു.
കോട്ടയം: ജനകീയ പ്രതിരോധ ജാഥക്ക് അക്ഷര നഗരിയിൽ വൻ വരവേൽപ്.ജാഥയെ കെ.കെ റോഡിൽ വൻ ജനാവലി വരവേറ്റു. തുടർന്ന് മാമ്മൻ മാപ്പിള ഹാളിന്റെ പരിസരത്തുനിന്ന് സ്വീകരണ വേദിയായ തിരുനക്കര മൈതാനത്തേക്ക് തുറന്ന വാഹനത്തിൽ ആനയിച്ചു.തിരുനക്കര മൈതാനത്ത് നടന്ന സ്വീകരണ സമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ കെ. സുരേഷ്കുറുപ്പ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.