മുണ്ടക്കയം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയപ്രതിരോധ ജാഥക്ക് വെള്ളിയാഴ്ച മുണ്ടക്കയത്ത് വരവേല്പ് നൽകുമെന്ന് കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ. രാജേഷ് വാര്‍ത്തസമ്മേളനത്തിൽ അറിയിച്ചു.വണ്ടിപ്പെരിയാറ്റില്നിന്നു വരുന്ന ജാഥ ജില്ല കവാടമായ മുണ്ടക്കയത്ത് മൂന്നുമണിയോടെ എത്തിച്ചേരും. ചുവപ്പു പതാകയേന്തിയ 1000 വനിതകള്‍ ജാഥയെ കല്ലേപ്പാലം ജങ്ഷനില്‍ സ്വീകരിക്കും. മന്ത്രി വി.എന്‍. വാസവന്, സി.പി.എം ജില്ല സെക്രട്ടറി വി.എം. റസല്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ജെ. തോമസ്. കെ. അനില്‍കുമാര്‍ എന്നിവർ ജാഥയെ ജില്ലയിലേക്കു സ്വീകരിക്കും.
വാര്‍ത്തസമ്മേളനത്തില്‍ ലോക്കല്‍ സെക്രട്ടറിമാരായ പി.കെ. പ്രദീപ്, എം.ജി. രാജു, ഭാരവാഹികളായ സി.വി. അനില്‍കുമാര്‍, പി.എസ്. സുരേന്ദ്രന് എന്നിവരും പങ്കെടുത്തു.ചങ്ങനാശ്ശേരി: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥക്ക് വെള്ളിയാഴ്ച വൈകീട്ട് നാലിന് സ്വീകരണം നൽകും. പകൽ മുണ്ടക്കയത്തെ സ്വീകരണത്തിനു ശേഷം ചങ്ങനാശ്ശേരിയിലേക്ക് എത്തുന്ന ജാഥയെ ദൈവംപടിയിൽനിന്ന് നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ നഗരത്തിലേക്ക് ആനയിക്കും.
സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ കൃഷ്ണകുമാരി രാജശേഖരൻ അധ്യക്ഷത വഹിക്കും. സമ്മേളനത്തിനു ശേഷം നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ജാഥയെ കോട്ടയം നഗരത്തിൽ എത്തിക്കുമെന്ന് ഏരിയ സെക്രട്ടറി കെ.സി. ജോസഫ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.