കോട്ടയം: പദ്ധതി വിഹിതം പൂർണമായി ചെലവിട്ട് ജില്ലയിലെ 14 ഓഫിസുകൾ. ഈ സാമ്പത്തിക വർഷം ഡിസംബർ 29 വരെയുള്ള കാലയളവിൽ സംസ്ഥാന പദ്ധതികൾക്കായി അനുവദിച്ച തുകയാണ് ഇവർ നൂറുശതമാനവും ചെലവഴിച്ചത്. നാല് ഓഫിസുകൾ 95 ശതമാനത്തിലേറെയും തുക ചെലവിട്ടു. ജില്ല വികസന സമിതി യോഗത്തിലാണ് കണക്കുകൾ അവതരിപ്പിച്ചത്.
കോട്ടയം നഴ്സിങ് കോളജ് പ്രിൻസിപ്പൽ, കോട്ടയം ഡിസ്ട്രിക്റ്റ് മിഷൻ കോഓഡിനേറ്റർ, കോട്ടയം ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ, ജല അതോറിറ്റി കോട്ടയം, കടുത്തുരുത്തി, തിരുവല്ല പി.എച്ച് ഡിവിഷൻ എക്സി. എൻജിനീയറുമാർ, എക്സി. എൻജിനീയർ എം.വി.ഐ.പി കോട്ടയം, എക്സി. എൻജിനീയർ മൈനർ ഇറിഗേഷൻ കോട്ടയം, എക്സി. എൻജിനീയർ മേജർ ഇറിഗേഷൻ കോട്ടയം, എക്സി. എൻജിനീയർ പി.ഡബ്ല്യു.ഡി, ബിൽഡിങ്സ് ആൻഡ് ലോക്കൽ വർക്സ് കോട്ടയം, എക്സി. എൻജിനീയർ പി.ഡബ്ല്യു.ഡി റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോട്ടയം, ജോയന്റ് രജിസ്ട്രാർ കോപറേറ്റിവ് സൊസൈറ്റീസ് കോട്ടയം, സബ് റീജനൽ എംപ്ലോയ്മെന്റ് ഓഫിസർ കോട്ടയം എന്നീ ഓഫിസുകളാണ് അനുവദിച്ച പദ്ധതി വിഹിതം പൂർണമായി ചെലവഴിച്ചത്.
കോട്ടയം ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടർ, അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, കോട്ടയം സോഷ്യൽ ഫോറസ്ട്രി, സി.സി.എഫ് ഹൈറേഞ്ച് സർക്കിൾ കോട്ടയം, കോട്ടയം കയർ പ്രോജക്ട് ഓഫിസ് എന്നിവയാണ് 95 ശതമാനത്തിലേറെയും പദ്ധതി വിഹിതം ചെലവഴിച്ചത്.
ജില്ലയിൽ ആകെ 288 പദ്ധതിയിലായി ഇതുവരെ 155.53 കോടി ചെലവിട്ടതായി ജില്ല വികസന സമിതി യോഗം വിലയിരുത്തി -87.49 ശതമാനം. 288 പദ്ധതികൾക്കായി 211.89 കോടിയാണ് അനുവദിക്കേണ്ടത്. ഇതിൽ 177.82 കോടി വിവിധ ഓഫിസുകൾക്ക് ഇതുവരെ കൈമാറിയിട്ടുണ്ട്. ഏറ്റവും കൂടുതൽ തുക ചെലവിട്ടത് എക്സി. എൻജിനീയർ പി.ഡബ്ല്യ.ഡി റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോട്ടയം ഓഫിസാണ്. അനുവദിച്ച 52.55 കോടിയും പദ്ധതികൾക്കായി ചെലവഴിച്ചു. എക്സി. എൻജിനീയർ പി.ഡബ്ല്യു.ഡി ബിൽഡിങ്സ് ആൻഡ് ലോക്കൽ വർക്സ് കോട്ടയം അനുവദിച്ച 17.48 കോടിയും പൂർണമായും ചെലവഴിച്ചു.
യോഗത്തിൽ ജില്ല കലക്ടർ വി. വിഘ്നേശ്വരി അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, അഡീഷനൽ ജില്ല മജിസ്ട്രേറ്റ് ജി. നിർമൽകുമാർ, ജില്ല പ്ലാനിങ് ഓഫിസർ ലിറ്റി മാത്യു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.