വിജിലൻസെത്തിയപ്പോൾ സ്​റ്റേഷൻ മാസ്റ്റർ 'ഫുൾ പൂശ്​'; പരിശോധിച്ചപ്പോൾ ചാരായം സ്​റ്റോക്കുണ്ട്​

പാലാ: കെ.എസ്.ആർ.ടി.സി വിജിലൻസി​െൻറ മിന്നൽ പരിശോധനയിൽ പാലാ കെ.എസ്.ആർ.ടി.സി ഡിപ്പോ സ്​റ്റേഷൻ മാസ്​റ്റർ ചാരായവുമായി പിടിയിൽ. പാലാ മേലുകാവ് ഇല്ലിക്കൽ ജയിംസ് ജോർജാണ്​ അറസ്​റ്റിലായത്​.

ഡ്യൂട്ടിക്കിടെ മദ്യലഹരിയിലായിരുന്ന ഇയാളിൽനിന്ന്​ അരലിറ്റർ ചാരായവും പിടികൂടി. കെ.എസ്.ആർ.ടി.സി വിജിലൻസ്​ നൽകിയ വിവരമനുസരിച്ച്​ പാലാ എക്​സൈസ്​ ഉദ്യോഗസ്ഥരെത്തിയാണ്​ ജയിംസിനെ അറസ്​റ്റ്​ ചെയ്​തത്​. പ്രതിയെ തിങ്കളാഴ്​ച കോടതിയിൽ ഹാജരാക്കും.



Tags:    
News Summary - ksrtc station master arrested with liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.