ലോട്ടറി തട്ടിയെടുത്തയാൾ ദൃശ്യങ്ങളിൽ; തിരിച്ചറിഞ്ഞിട്ടില്ല

നെടുംകുന്നം: ചൊവ്വാഴ്ച മണിമല റോഡിൽ മാണികുളത്ത് ലോട്ടറി വിൽപനക്കാരനായ ഭിന്നശേഷിക്കാരന്റെ 4000 രൂപയുടെ ലോട്ടറി ടിക്കറ്റുകൾ തട്ടിയെടുത്തയാളെ ഇനിയും കണ്ടെത്താനായില്ല.50നും 60നും ഇടയിൽ പ്രായം തോന്നിക്കുന്നയാളാണ് തട്ടിപ്പ് നടത്തിയത്.

ഇയാൾ നെടുംകുന്നം ഭാഗത്തേക്ക് നടന്നുപോകുന്ന ദൃശ്യങ്ങളും സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളിലുണ്ട്.മാസ്‌ക് ധരിച്ചതിനാൽ മുഖം വ്യക്തമല്ല.

ഇതാണ് പൊലീസിന് വെല്ലുവിളിയായത്.ദൃശ്യങ്ങളിൽ കണ്ടയാളെ നാട്ടുകാരെ കാണിച്ചാണ് വിവരങ്ങൾ ശേഖരിക്കുന്നത്. കൂടുതൽ സി.സി ടി.വി ദൃശ്യങ്ങൾ ശേഖരിക്കുകയാണ് പൊലീസ്.

Tags:    
News Summary - Lottery cheater in footage; Not identified

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.