കോട്ടയം: അക്ഷരനഗരിയെ ആവേശത്തിരയിലാറാടിച്ച് എം.ജി. സർവകലാശാല കലോത്സവം ‘വീ ദ പീപ്പിൾ ഓഫ് ഇന്ത്യ’ കൊടിയേറി. ഇനി ആറു നാൾ നഗരം താളമേള രാഗ ലഹരിയിൽ. അഞ്ചുവർഷത്തെ ഇടവേളക്കുശേഷം കോട്ടയത്തെത്തിയ കലോത്സവത്തിനെ നാട് ആഹ്ലാദാരവങ്ങളോടെയാണ് വരവേറ്റത്. ഉദ്ഘാടനത്തിനു ശേഷം പ്രധാന വേദിയായ തിരുനക്കര മൈതാനത്ത് തിരുവാതിര മത്സരത്തോടെ വേദിയുണർന്നു. സി.എം.എസ് കോളജിൽ കേരള നടനവും ബസേലിയോസ് കോളജിൽ കഥകളിയും ബി.സി.എം കോളജിൽ ഭരതനാട്യ മത്സരവും നടന്നു. 215 ലധികം കോളജുകളിൽ നിന്ന് 7000ലധികം വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. ഒമ്പത് വേദികളിലായി 74 ഇനങ്ങളിലാണ് മത്സരങ്ങൾ. കഴിഞ്ഞ വർഷങ്ങളിലേക്കാൾ 13 ഇനങ്ങൾ ഇത്തവണ കൂടുതലുണ്ട്. കഴിഞ്ഞ വർഷം അഞ്ചു ദിവസങ്ങളിൽ നടന്ന കലോത്സവം ഇത്തവണ ഏഴുദിവസമായാണ് നടക്കുന്നത്. മാർച്ച് മൂന്നിന് വൈകിട്ട് അഞ്ചിന് സമാപന യോഗം മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.