കോട്ടയം: കുറവിലങ്ങാട് വലിയതോട്ടില്‍ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. പ്രതിയായ യുവതി പിടിയിൽ. ചിമ്പനായില് തങ്കച്ചനാണ് (57) മരിച്ചത്. പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ താമസിക്കുന്ന ഉഴവൂര്‍ പുല്‍പ്പാറ കരിമാക്കീല്‍ ബിന്ദുവിനെയാണ് (41) കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകീട്ടോടെയാണ് തങ്കച്ചനെ മരിച്ചനിലയില്‍ വലിയതോട്ടില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെ തോടിന് സമീപമിരുന്ന് തങ്കച്ചനും ബിന്ദുവും മദ്യപിച്ചതായി പൊലീസ് പറയുന്നു. ഇതിനിെട ബിന്ദുവിനെ ഉപദ്രവിക്കാന്‍ തങ്കച്ചൻ ശ്രമിച്ചു. ഇതോടെ സമീപം കിടന്ന മരക്കഷണം ഉപയോഗിച്ച് തങ്കച്ചെൻറ തലക്കടിച്ചശേഷം ഇയാളെ ബിന്ദു തോട്ടിലേക്ക് തള്ളിയിടുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു.
തങ്കച്ചന് തോട്ടില്‍ വീണതോടെ ബിന്ദു താമസകേന്ദ്രത്തിലേക്ക് പോയി. വിവരം സഹോദരിയോട് പറയുകയും ചെയ്തു. വൈകീട്ട് നാലോടെ സ്ഥലത്തെത്തി നോക്കിയപ്പോള്‍ തങ്കച്ചന് തോട്ടില്‍ മരിച്ചുകിടക്കുകയാണെന്ന് കണ്ടതോടെ വിവരം പുറത്തറിയിക്കുകയായിരുന്നു. തങ്കച്ചനെ മരിച്ചനിലയില്‍ ആദ്യം കണ്ടെത്തിയ ആളെന്ന നിലയിലാണ് ബിന്ദുവിനെ പൊലീസ് ചോദ്യം ചെയ്തത്. തുടര്‍ന്ന് ബിന്ദു കുറ്റസമ്മതം നടത്തുകയായിരുന്നു.
കടുത്തുരുത്തിക്കടുത്ത് താമസിക്കുമ്പോള്‍ ഒരു യുവാവിനെ തലക്കടിച്ച് പരിക്കേല്പിച്ച സംഭവത്തില്‍ ബിന്ദു ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. വൈക്കം ഡിവൈ.എസ്.പി മുഹമ്മദ് റിയാസ്, കുറവിലങ്ങാട് എസ്.എച്ച്.ഒ ഇ.എസ്. സാംസണ്, എസ്.ഐ ടി.ആര്. ദീപു എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.