പെരുവ: കതിരിടാൻ പാകമായ പതിനഞ്ച് ഏക്കറും കൊയ്യാറായ 30 ഏക്കർ നെല്ലും വെള്ളത്തിൽ മുങ്ങിക്കിടന്ന് നശിക്കുമെന്ന ആശങ്കയിൽ കർഷകർ. മുളക്കുളം ഇടയാറ്റ് പാടശേഖരത്തിലെ വെട്ടുകാട്ടിൽ തട്ട് ചാലിലും തലോടി എന്നിവിടങ്ങളിലും കൃഷി ചെയ്ത നെല്ലാണ് മുങ്ങിക്കിടന്നത്. പാടശേഖരത്തിെൻറ ബണ്ടിന് ഉയരം കൂട്ടിയാൽ വെള്ളം മോട്ടോർ ഉപയോഗിച്ച് അടിച്ച് വറ്റിക്കാൻ കർഷകർ തയാറാണ്. നെല്ല് കതിരിടാൻ സമയം കഴിഞ്ഞിട്ടും വെള്ളം നിറഞ്ഞ് കിടക്കുന്നതിനാൽ കതിർ പുറത്ത് വരുന്നില്ല. പാടശേഖരത്തിെൻറ ബണ്ടിന് ഉയരം കൂട്ടാൻ കരാർ എടുത്തവർ ജോലി തുടങ്ങിയിട്ടില്ല.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പ് ജില്ല പഞ്ചായത്ത് മുഖാന്തരം കൃഷി വകുപ്പിെൻറ 10 ലക്ഷം രൂപ തോടിന് ആഴം കൂട്ടി ബണ്ട് ബലപ്പെടുത്താനായി അനുവദിച്ചതാണ്. ടെൻഡർ നടപടികൾ പൂർത്തിയായെങ്കിലും കരാറുകാർ ഇതുവരെയും ജോലി ചെയ്യാൻ തയാറാകുന്നില്ല.
ഇക്കാര്യം പല തവണ അധികൃതരെ അറിയിച്ചിട്ടും ഒരു നടപടിയും എടുത്തില്ല. ജില്ല പഞ്ചായത്ത് കമ്മിറ്റി തീരുമാനം ലഭിക്കാത്തതാണ് നടപടി പൂർത്തിയാകാത്തതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
കൂടാതെ 30 ഏക്കറോളം കൊയ്യാറായ പാടത്ത് വെള്ളം നിൽക്കുന്നതുമൂലം കൊയ്ത്ത് യന്ത്രം പാടത്ത് താഴ്ന്ന് പോകുകയാണ്. ഇതും കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.