കുടുംബവഴക്ക്​: ഭർത്താവ് പൂട്ടിയിട്ട വീട്ടമ്മയെ പൊലീസും നാട്ടുകാരും മോചിപ്പിച്ചു

ഇളങ്കാട് (മുണ്ടക്കയം): കുടുംബ വഴക്കിനെ തുടർന്ന് വീട്ടമ്മയെ വീട്ടിൽ പൂട്ടിയിട്ടു. പൊലീസും നാട്ടുകാരുമെത്തി മോചിപ്പിച്ചു. ഇളങ്കാട് കൊടുങ്ങവയലിൽ ജെസിയാണ്​ (65) ഭർത്താവ് വീട്ടിൽ പൂട്ടിയിട്ടുവെന്ന് പഞ്ചായത്ത് അംഗത്തെ അറിയിച്ചത്.

പഞ്ചായത്ത്​ അംഗം സിന്ധു മുരളി, പഞ്ചായത്ത് പ്രസിഡൻറ്​ പി.എസ്. സജിമോൻ എന്നിവരുടെ നേതൃത്വത്തിൽ കലക്ടർ, പൊലീസ് എന്നിവരെ വിവരം അറിയിച്ചു.

തുടർന്ന് മുണ്ടക്കയം പൊലീസ് എത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. ജെസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് വർക്കി, മകൻ ജെറിൻ എന്നിവരെ ​പൊലീസ് അറസ്​റ്റ്​ ചെയ്തു. ദീർഘകാലമായി ഇരുവരും തമ്മിൽ വഴക്കും കേസും നടന്നുവരുകയാണ്.

രണ്ട് നിലയുള്ള വീട്ടിൽ താഴെയാണ് ജെസി താമസിച്ചിരുന്നത്. ഭർത്താവും ഇളയ മകനും മുകൾനിലയിലും താമസമാക്കി. വീടി​െൻറ ഗേറ്റ് വാർക്കകമ്പി ഉപയോഗിച്ച് വെൽഡ് ചെയ്ത നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാ​െണന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - police rescued house wife locked by husband

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.