കോട്ടയം: നഗരസഭ നവീകരിച്ച നെഹ്റു പാർക്കിെൻറ പരിപാലനം സ്വകാര്യവ്യക്തിയെ ഏൽപിക്കാനുള്ള നീക്കത്തെച്ചൊല്ലി കൗൺസിൽ യോഗത്തിൽ ബഹളം.പ്രതിപക്ഷത്തിെൻറ ശക്തമായ എതിർപ്പ് ഉയർന്നതോടെ ഇതുസംബന്ധിച്ച അജണ്ട കൗൺസിൽ മരവിപ്പിച്ചു. ചങ്ങനാശ്ശേരി സ്വദേശിയാണ് പാർക്ക് പരിപാലനം ഏറ്റെടുക്കാൻ തയാറാണെന്നുകാണിച്ച് നഗരസഭക്ക് പ്രപ്പോസൽ നൽകിയത്.
പരിപാലനത്തിനുള്ള തൊഴിലാളികളുടെ വേതനം, ചെടികൾക്ക് ആവശ്യമായ വളം, മറ്റു സാധനങ്ങൾ എന്നിവ വാങ്ങുന്നതിന് പ്രതിമാസം ഒന്നരലക്ഷം രൂപ നികുതി ഉൾപ്പെടെ നഗരസഭ നൽകണം. കൂടാതെ പാർക്കിലെ മോട്ടറിെൻറ പ്ലംബിങ് വർക്കും മെയ്ൻറനൻസും നഗരസഭ ചെയ്യണം. വൈദ്യുതിയും നഗരസഭ ലഭ്യമാക്കണം.
മാലിന്യം നിർമാർജനം നടത്തുന്നതിന് സൗകര്യം ചെയ്തുകൊടുക്കുകയും വേണം. പുതിയ പാർക്ക് സ്ഥാപിക്കുകയാണെങ്കിൽ അതും പ്രപ്പോസലിൽ ഉൾപ്പെടുത്താമെന്നും പറയുന്നു. വിഷയം ചർച്ചക്കെടുത്തതോടെ പ്രതിപക്ഷത്തെ ഷീജ അനിൽകുമാർ പ്രതിഷേധവുമായി എഴുന്നേറ്റു. പാർക്കിെൻറ പരിപാലനം സ്വകാര്യവ്യക്തിക്ക് നൽകണമെങ്കിൽ പത്രപരസ്യം നൽകി ടെൻഡർ വിളിക്കണം.
ഭരണപക്ഷത്തിന് താൽപര്യമുള്ളയാൾക്ക് നൽകി അഴിമതി നടത്താനുള്ള നീക്കമാണിത്. ഇത് അംഗീകരിക്കില്ലെന്നും കൗൺസിലർമാരായ പി.എൻ. മനോജ്, എം.എൻ. വിനോദ്, പി.ഡി. സുരേഷ് എന്നിവർ പറഞ്ഞു. നഗരസഭക്ക് നാലു ജീവനക്കാരെ നിയോഗിച്ചാൽ പരിപാലിക്കാൻ കഴിയുന്നതാണ് പാർക്ക്. ചെലവിന് എൻട്രൻസ് ഫീസുമുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ബഹളം ശക്തമായതോടെ ചെയർപേഴ്സൻ അജണ്ട മരവിപ്പിച്ചതായി പ്രഖ്യാപിച്ച് കൗൺസിലിൽനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.