Representative Image

മദ്യപാനത്തെ തുടർന്നുണ്ടായ തർക്കം; അയൽവാസികൾ ഏറ്റുമുട്ടി

കുമരകം: തിരുവോണദിവസം അയൽവാസികൾ തമ്മിൽ ഏറ്റുമുട്ടി. തിരുവാർപ്പ് മണലേൽ ഭാഗത്ത് വലിയതറ കോളനിയിൽ തിങ്കളാഴ്​ച വൈകീട്ട്​ 5.30നായിരുന്നു​ സംഭവം.

ആദ്യം കോതമനശ്ശേരി അഖിലിനെ (26) അയൽവാസികൾ ചേർന്ന്​ മർദിച്ചു. കൈക്കും കാലിനും തലക്കും പരിക്കുകളേറ്റ അഖിലിനെ ജില്ല ആശുപത്രിയിൽ എത്തിച്ചു.

ഡി.വൈ.എഫ്.ഐ പ്രവർത്തകനാണ്​ അഖിൽ. ഇതിനുപിന്നാലെ അഖിലിനെ മർദിച്ച സംഘത്തിലുണ്ടായിരുന്ന അജിത്തി​െൻറ വീട് അക്രമിക്കുകയും സഹോദരിയെ ദേഹോപദ്രവം ഏൽപിക്കുകയും ചെയ്തു.

മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ്​ അക്രമങ്ങൾക്ക്​ കാരണമെന്നും രണ്ട്​ കേസുകൾ രജിസ്​റ്റർ ചെയ്തതായും കുമരകം സി.ഐ ബാബു സെബാസ്​റ്റ്യൻ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.