കുമ്മനം: കൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന പുഴയോരം ഹെറിറ്റേജ് ഫെസ്റ്റിന് വ്യാഴാഴ്ച തുടക്കം.ചാമ്പ്യന്‍സ് ബോട്ട് ലീഗ് കോട്ടയം മത്സര വള്ളംകളിയോട് അനുബന്ധിച്ച് നടക്കുന്ന ഫെസ്റ്റിൽ നാടൻ കായിക-പാചകമത്സരങ്ങൾ, സാംസ്കാരിക ഘോഷയാത്ര, അനുമോദന സമ്മേളനം, മ്യൂസിക് ഫ്യൂഷൻ, മിമിക്സ് പരേഡ്, ഗാനമേള, ദീപാലങ്കാരം, നാട്ടുചന്ത എന്നിവ നടക്കും. ശനിയാഴ്ച സമാപിക്കും.
വ്യാഴാഴ്ച രാവിലെ ഒമ്പതിന് പതാക ഉയർത്തലും വൈകീട്ട് മൂന്നിന് വടംവലി മത്സരവും നടക്കും. അഞ്ചിന് അറുപുഴ തൂക്കുപാലത്തിന് സമീപത്തുനിന്ന് സാംസ്കാരിക ഘോഷയാത്ര നടക്കും. ആറിന് മന്ത്രി വി.എൻ. വാസവൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. കുമ്മനം കൾചറൽ സൊസൈറ്റി പ്രസിഡന്റ് എസ്.എ. ഷംസുദ്ദീൻ അധ്യക്ഷതവഹിക്കും. കലക്ടർ വി. വിഘ്നേശ്വരി മുഖ്യാതിഥിയാകും. വൈകീട്ട് 7.30ന് ഗാനമേളയും കോമഡി ഷോയും നടക്കും.
ശനിയാഴ്ച രാവിലെ ഒമ്പതിന് മൈലാഞ്ചിയിടീൽ മത്സരം നടക്കും. വൈകീട്ട് ആറിന് സമാപനസമ്മേളനം ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തും. ചലച്ചിത്രതാരം നസീർ സംക്രാന്തി മുഖ്യാതിഥിയാകും. കുമ്മനം കൾചറൽ സൊസൈറ്റി വൈസ് പ്രസിഡന്റ് ഷിജി ജോൺ അധ്യക്ഷതവഹിക്കും. വൈകീട്ട് 7.30ന് വിവിധ നാടൻ കലകളുടെ അവതരണം ‘നാട്ടരങ്ങ്’ നടക്കും. 8.30ന് സൂഫി ഡാൻസ് എന്നിവയും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.