കോട്ടയം: ദക്ഷിണേന്ത്യയിലെ പ്രഥമ കലാലയമായ സി.എം.എസ് കോളജിന് സ്വന്തം ലിപി. കോളജിന്റെ സർട്ടിഫിക്കറ്റുകളും മറ്റ് ഔദ്യോഗിക രേഖകളുമെല്ലാം ഇനി ‘സി.എം.എസ്’ എന്ന ഈ ലിപിയിലായിരിക്കും.
മലയാളം അച്ചടിയുടെ പിതാവും കോളജിന്റെ ആദ്യപ്രിൻസിപ്പലുമായ ബെഞ്ചമിൻ ബെയ്ലി രൂപം നൽകിയ ഉരുണ്ട മലയാളം അക്ഷരങ്ങളുടെ മാതൃക ഉൾക്കൊണ്ടാണ് ഇംഗ്ലീഷ് ഭാഷയിൽ പുതിയ ലിപി വികസിപ്പിച്ചത്. 1824ലാണ് ഇദ്ദേഹം മലയാളം അക്ഷരങ്ങൾക്കായി അച്ച് രൂപപ്പെടുത്തിയത്. ഇതിന്റെ 200ാം വാർഷിക ഭാഗമായാണ് കോളജ് സ്വന്തം ലിപി ആരംഭിച്ചതെന്ന് പ്രിൻസിപ്പൽ വർഗീസ് സി. ജോഷ്വാ പറഞ്ഞു.
ബംഗളൂരുവിലെ ഗ്രാഫിക് ഡിസൈനറും മലയാളിയുമായ അർജുൻ വെട്ടിയാങ്കലാണ് കോളജിനായി സി.എം.എസ് ലിപി രൂപപ്പെടുത്തിയത്. ലിപിയുടെ ഉദ്ഘാടനം ടോക്യോ യൂനിവേഴ്സിറ്റിയിലെ വിവരശാസ്ത്ര വിഭാഗത്തിലെ പ്രഫ. മസാകിയോ മിയാസാവ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.