കോട്ടയം: നഗരസഭയിലെ പുത്തൻതോട് വാർഡ് ഉപതെരഞ്ഞെടുപ്പിൽ മൂന്നുമുന്നണികൾക്കും സ്ഥാനാർഥികളായി. ഭരണം യു.ഡി.എഫിനാണെങ്കിലും കൗൺസിലിൽ അംഗബലം എൽ.ഡി.എഫിനായതിനാൽ ഈ ഉപതെരഞ്ഞെടുപ്പ് രണ്ടു മുന്നണികൾക്കും നിർണായകമാണ്. കോണ്‍ഗ്രസിലെ സൂസന് കെ. സേവ്യറാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. കഴിഞ്ഞ ദിവസം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ വാര്‍ഡില്‍ പ്രചാരണവും ആരംഭിച്ചു.
എല്‍.ഡി.എഫിനു വേണ്ടി സി.പി.ഐയിലെ സുകന്യ സന്തോഷും എന്‍.ഡി.എക്കു വേണ്ടി ബി.ജെ.പി. സ്ഥാനാര്‍ഥിയായി ആന്‍സി സ്റ്റീഫനും മത്സരിക്കും. എം.ബി.എ. ബിരുദധാരിയായ സുകന്യ ചങ്ങനാശ്ശേരി സക്കീര്‍ ഹുസൈന് മെമ്മോറിയല്‍ ഐ.ടി.ഐയിലെ ജൂനിയര്‍ ഇന്സ്ട്രെക്ടറാണ്. സുകന്യയുടെ തെരഞ്ഞെടുപ്പ് കൺവെന്ഷന് ഞായറാഴ്ച വൈകീട്ട് തോമസ് ചാഴികാടന് എം.പി ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് കൗണ്‍സിലറായിരുന്ന ജിഷ ഡെന്നിയുടെ മരണത്തെത്തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ 69 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജിഷ ഷെന്നി വിജയിച്ചത്. ജിഷക്ക് 568 വോട്ടും എതിർസ്ഥാനാർഥി കുഞ്ഞുമോൾ ബെന്നിക്ക് 499 വോട്ടുമാണ് ലഭിച്ചത്.
കോൺഗ്രസിന് മുൻതൂക്കമുള്ള വാർഡ് കൈവിടില്ലെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. രണ്ട് അവിശ്വാസനീക്കങ്ങളും പരാജയപ്പെട്ട എൽ.ഡി.എഫ് ഭരണവിരുദ്ധ വികാരം ഉയർത്തി വാർഡ് പിടിക്കാനായിരിക്കും ശ്രമിക്കുക.ബി.ജെ.പിയും ശക്തമായ മത്സരത്തിന് തന്നെയാണൊരുങ്ങുന്നത്. 52 അംഗ കൗൺസിലിൽ എൽ.ഡി.എഫ്-22, യു.ഡി.എഫ് -21, ബി.ജെ.പി-എട്ട് എന്നതാണ് കക്ഷിനില. 30നാണ് തെരഞ്ഞെടുപ്പ്. 31ന് വോട്ടെണ്ണും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.