കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നതിനുള്ള വോട്ടു യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന നടന്നു. ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടർ വി. വിഗ്നേശ്വരിയുടേയും രാഷ്ട്രീയകക്ഷി പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് യന്ത്രങ്ങൾ സ്ട്രോങ് റൂമിൽനിന്ന് പുറത്തെടുത്ത് പരിശോധിച്ചത്.
തിരുവാതുക്കൽ എ.പി.ജെ അബ്ദുൽ കലാം ഓഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന ഇ.വി.എം വെയർഹൗസിലാണ് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനുശേഷം ഇവിടെ സൂഷിച്ചിരുന്ന യന്ത്രങ്ങൾ പുറത്തെടുത്ത് പഴയ സ്റ്റിക്കറുകളും ബാലറ്റുകളും സീലുകളും നീക്കംചെയ്ത് പ്രവർത്തനസജ്ജമാണോ എന്നു പരിശോധിക്കുന്ന പ്രാഥമിക പരിശോധനയാണ് നടന്നത്.
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിലെ ആറ് എൻജിനീയർമാരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.
തെരഞ്ഞെടുപ്പു ഡെപ്യൂട്ടി കലക്ടർമാരായ ജിയോ ടി.മനോജ്, എൻ. സുബ്രഹ്മണ്യം എന്നിവർ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.