കോട്ടയം: വിശ്വസാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിലെ സ്ഥിരംസാന്നിധ്യമായിരുന്ന പാലാംകടവിലെ കടത്തു കടവിൽ 'അഞ്ചുമണിക്കാറ്റ്' വിശ്രമകേന്ദ്രം തുറന്നു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ ഉദ്ഘാടനം ചെയ്തു. 10 ലക്ഷം രൂപ ഉപയോഗിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് മൂവാറ്റുപുഴയാറിന്റെ തീരത്ത് വിശ്രമകേന്ദ്രം ഒരുക്കിയത്. കടവ് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി മൂവാറ്റുപുഴയാറിന്റെ തീരത്തെ പാലാംകടവിലെ കൽപ്പടവുകളിൽ ടൈൽ പാകി വശങ്ങളിൽ സംരക്ഷണവേലി തീർത്തു. കടവിലെ വിളക്കുകാൽ അറ്റകുറ്റപ്പണി നടത്തി മനോഹരമാക്കി. വൈകുന്നേരങ്ങളിൽ കാറ്റേറ്റ് പാലാംകടവിൽ സായാഹ്നം ചെലവഴിക്കാനെത്തുന്നവർക്ക് വിശ്രമിക്കാൻ നാല് ചാരുബെഞ്ചുകൾ സ്ഥാപിച്ചിട്ടുണ്ട്.
തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ഷാജിമോൾ അധ്യക്ഷതവഹിച്ചു. സംസ്ഥാന ഉത്തരവാദിത്ത മിഷൻ കോഓഡിനേറ്റർ ആർ. രൂപേഷ്കുമാർ മുഖ്യപ്രഭാഷണം നടത്തി. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു, തങ്കമ്മ വർഗീസ്, അമൽ ഭാസ്കർ, കൈലാസ് നാഥൻ, സുബിൻ മാത്യു, സ്കറിയ വർക്കി, നളിനി രാധാകൃഷ്ണൻ, ശ്രുതി ദാസ്, വി.ടി. പ്രതാപൻ, അനി ചെള്ളാങ്കൽ, ജോൺസൺ കൊട്ടുകാപ്പള്ളി, കെ.പി. സന്ധ്യ, സെലീനാമ്മ ജോർജ്, ഷിജി വിൻസെന്റ്, അഞ്ജു ഉണ്ണികൃഷ്ണൻ, ഷിനോദ്, ഡോ. കുസുമൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.