കോട്ടയം: കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ ഭാഗമായി ശനിയാഴ്ച കൂടി പ്രവൃത്തിദിവസമാക്കാനിരിക്കെ ഉദ്യോഗസ്ഥർക്ക് ഉപകാരപ്രദമാവുന്ന വിധത്തിൽ കൂടുതൽ ട്രെയിനുകളും സ്റ്റോപ്പുകളും അനുവദിക്കണമെന്നും സമയക്രമം മാറ്റണമെന്നും യാത്രക്കാരുടെ ആവശ്യം.
നിലവിലെ പല ട്രെയിനുകളുടെയും സമയം ജോലിക്കാർക്ക് സൗകര്യപ്രദമായ വിധത്തിലല്ല. ഗതാഗത സംവിധാനങ്ങളും ഓഫിസുകളും പഴയപടിയാകുേമ്പാൾ ട്രെയിൻ സർവിസ് പുനരാരംഭിക്കാതെ റെയിൽവേ യാത്രക്കാരെ ദുരിതത്തിലാക്കുകയാണെന്നാണ് യാത്രക്കാരുടെ ആക്ഷേപം.
ഏറ്റുമാനൂരിൽ സ്റ്റോപ്
നിലവിൽ കോട്ടയത്തുനിന്നുള്ള ഓഫിസ് ജീവനക്കാരുടെ ഏക ആശ്രയം പാലരുവി എക്സ്പ്രസ് ആണ്. രാവിലെ 7.15ന് കോട്ടയത്തുനിന്ന് പുറപ്പെട്ടാൽ 9.15ന് എറണാകുളത്തെത്തും. നിരവധിപേർ ആശയ്രിക്കുന്ന പാലരുവിക്ക് ഏറ്റുമാനൂരിൽ സ്റ്റോപ് വേണമെന്നത് നാളുകളായുള്ള ആവശ്യമാണ്. പലതവണ അധികൃതർക്ക് നിദേവനം നൽകിയിരുന്നെങ്കിലും നടപടിയായില്ല.
യാത്രക്കാരുടെ ആവശ്യം നിലവിലിരിക്കെ ജൂൺ 30വരെ റെയിൽവേ ജീവനക്കാർക്കായി താൽക്കാലിക സ്റ്റോപ് അനുവദിച്ചിരുന്നു. എന്നാൽ, പിന്നീട് അതുനിർത്തി. രാവിലെ 8.32ന് തൃപ്പൂണിത്തുറയിൽ എത്തുന്ന ട്രെയിൻ എറണാകുളത്ത് എത്തുന്നത് 9.15നാണ്. 10 മിനിറ്റുകൊണ്ട് എത്താവുന്ന ദൂരത്തേക്ക് റെയിൽവേ അനുവദിച്ചിരിക്കുന്ന സമയം 45 മിനിറ്റാണ്. അതിനാൽ ഏറ്റുമാനൂരിൽ ഒരുമിനിറ്റ് സമയം സ്റ്റോപ് അനുവദിച്ചാൽ അത് ട്രെയിൻ സർവിസിനെ ബാധിക്കില്ലെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
വേണാടിനെ ചിങ്ങവനത്ത് പിടിച്ചിടരുത്
കോട്ടത്തുനിന്നുള്ള സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരും ഐ.ടി മേഖലയിലെ വലിയൊരു വിഭാഗം ജീവനക്കാരും ദിവസേന എറണാകുളത്തേക്ക് ജോലിക്ക് പോയി മടങ്ങാൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ട്രെയിനാണ് വേണാട് എക്സ്പ്രസ്. കോട്ടയത്തെത്തുന്നത് രാവിലെ 8.20നാണ്.
ചെന്നൈ മെയിലിെൻറ കോട്ടയം സമയം 8.20 എന്നുള്ളത് എട്ട് ആക്കിയത് കാരണം വേണാട് ചിങ്ങവനത്ത് അരമണിക്കൂറിലധികം പിടിച്ചിടും. എറണാകുളത്ത് എത്തുേമ്പാൾ 10.05കഴിയും. ഇതിനാൽ എറണാകുളത്ത് ജോലിസമയം പാലിക്കാൻ കഴിയുന്നില്ലെന്ന് യാത്രക്കാർ പറയുന്നു. ഓഫിസ് സമയം പാലിക്കുന്ന ട്രെയിനുകൾക്ക് അശാസ്ത്രീയ ക്രോസിങ് ഒഴിവാക്കണമെന്നതും യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്.
നേരത്തേയെത്തും മെമു
പുതുതായി അനുവദിച്ചിരിക്കുന്ന മെമു പുലർച്ച നാലിന് കൊല്ലത്തുനിന്ന് പുറപ്പെട്ട് രാവിലെ 6.13ന് കോട്ടയത്ത് എത്തും. 7.23ന് തൃപ്പൂണിത്തുറയിൽ എത്തുന്ന ട്രെയിൻ 8.30നാണ് എറണാകുളം ജങ്ഷനിൽ എത്തുന്നത്. തൃപ്പൂണിത്തുറയിൽനിന്ന് എറണാകുളംവരെ ഓടിയെത്താൻ ഒരുമണിക്കൂർ സമയമാണ് നൽകിയിരിക്കുന്നത്. ഒമ്പതുമണിക്ക് ഓഫിസിൽ എത്തേണ്ട ഒരാളെ സംബന്ധിച്ച് ഇത് വളരെ നേരത്തേയാണ്.പഴയ പാസഞ്ചറിെൻറ സമയമായിരുന്നു യാത്രക്കാർക്ക് ഏറെ അനുയോജ്യം. കൊല്ലത്തുനിന്ന് രാവിലെ നാലുമണിക്ക് എടുക്കുന്ന ട്രെയിൻ ഓഫിസ് ജീവനക്കാർക്ക് അനുകൂലമല്ല. രാവിലെ തന്നെ വീട്ടിലെ ജോലി തീർത്ത് ഓഫിസിലേക്ക് തിരിക്കുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം മെമുവിെൻറ സമയക്രമം ദ്രോഹമാണ്.
പുതിയ മെമു ആരംഭിക്കണം
7.45ന് കൊല്ലത്തുനിന്ന് തുടങ്ങുന്ന എറണാകുളം മെമു 10ന് കോട്ടയത്തെത്തുമായിരുന്നു. എന്നാൽ, ഈ ട്രെയിൻ സർവിസ് തുടങ്ങാത്തതും കോട്ടയത്തേക്ക് ജോലിക്ക് വരുന്നവരെ ദുരിതത്തിലാക്കുന്നു.
വൈകീട്ട് 4.15നാണ് മെമു കോട്ടയത്തെത്തുക. അൽപംകൂടി വൈകി അഞ്ചുമണിക്കുശേഷം ആക്കി ട്രെയിൻ സർവിസ് പുനരാരംഭിക്കണമെന്നാണ് യാത്രക്കാരുെട ആവശ്യം. നിലമ്പൂർ-ഷൊർണൂർ-തൃശൂർ-എറണാകുളം-കോട്ടയം റൂട്ടിൽ പുതിയ മെമു സർവിസും ആരംഭിക്കണം. ഇക്കാര്യങ്ങളാവശ്യപ്പെട്ട് യാത്രക്കാരുടെ കൂട്ടായ്മ 'ഫ്രണ്ട്സ് ഓൺ റെയിൽസ്' റെയിൽവേ അധികൃതർക്ക് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.