കൂട്ടിക്കല്‍: വാഹനാപകടത്തില്‍ പരിക്കേറ്റ 16കാരന്റെ ചികിത്സക്ക് സുമനസ്സുകളുടെ സഹായം തേടുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി സൈക്കിളില്‍ വീട്ടിലേക്ക് വരുന്നതിനിടെ കാറിടിച്ച് ഗുരുതരാവസ്ഥയിലായ കൊക്കയാര്‍ നാരകംപുഴ കട്ടപ്ലാക്കല്‍ അയ്യൂബ്ഖാന്റെ മകന് അഷ്ഹദ് അയ്യൂബ്ഖാന്റെ ജീവന് രക്ഷിക്കാനാണ് നാട് കൈകോര്‍ക്കുന്നത്. കുറ്റിപ്ലാങ്ങാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് അഷ്ഹദ്. അപകടത്തിൽ തലയോട്ടി പിളരുകയും കാലുകളുടെ തുടയെല്ല് തകരുകയും നട്ടെല്ലിന് ക്ഷതമേല്‍ക്കുകയും ചെയ്തു. പാലാ മാര്‍സ്ലീബ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. തലക്ക് ആദ്യ ശസ്ത്രക്രിയ നടത്തിയെങ്കിലും തുടര്‍ചികിത്സ അനിവാര്യമാണ്. കൂടാതെ കാലിനും മറ്റും ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. ഇതിനായി 25 ലക്ഷം രൂപയോളം ആവശ്യമാണ്.
വാടകവീട്ടില്‍ കഴിയുന്ന കുടുംബത്തിന് ഇത്രയും വലിയ ചികിത്സാച്ചെലവ് താങ്ങാനാവാത്തതിനാല്‍ അഷ്ഹദ് ചികിത്സ സഹായസമിതിക്ക് രൂപംനൽകി ധനസമാഹരണത്തിന് തുടക്കം കുറിച്ചു. എല്ലാ വാര്‍ഡുകളിലും സമാഹരണം നടത്താനാണ് തീരുമാനം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പ്രിയ മോഹനന്, പി.എസ്. സജിമോന്‍, സി.എസ്.ഐ പള്ളി വികാരി റവ. സെബാസ്റ്റ്യന്‍, മക്കാ മസ്ജിദ് ഇമാം ഇല്യാസ് മൗലവി, ജമാഅത്ത് പ്രസിഡന്റ് ഡോ. മുഹമ്മദ് ഹനീഫ എന്നിവര്‍ രക്ഷാധികാരികളായും സണ്ണി തുരുത്തിപ്പളളി (ചെയര്മാന്) കെ.ഇ. ഹബീബ് (കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തില്‍ 101 അംഗ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ കൊക്കയാര്‍ ശാഖയില്‍ സംയുക്ത അക്കൗണ്ടും തുറന്നു. നമ്പര്‍: 447302010013284. IFSC: UBIN0544736.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.