റിമാൻഡ് പ്രതിയുടെ ആക്രമണത്തിൽ എസ്.ഐക്ക് പരിക്ക്

​പൊൻകുന്നം: തെളിവെടുപ്പിനുശേഷം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകവെ റിമാൻഡ് പ്രതി എസ്.ഐയെ ആക്രമിച്ചു.

തലക്ക്​ മുറിവേറ്റ മണിമല എസ്.ഐ ജെബിയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി വെള്ളാവൂർ വില്ലൻപാറ സ്വദേശി ജയേഷ് എന്ന സുരേഷിനെ കോടതി റിമാൻഡ് ചെയ്തു.

മൂവാറ്റുപുഴയിൽനിന്ന് അഞ്ചുപേർ ചേർന്ന് മൂന്നുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ റിമാൻഡിലായിരുന്നു സുരേഷ്.

വെള്ളിയാഴ്ച രാവിലെ മണിമലയിൽ തെളിവെടുപ്പിന്​ കസ്​റ്റഡിയിൽ വാങ്ങിയതാണ്. തെളിവെടുപ്പിനുശേഷം വൈകീട്ട് കോടതിയിൽ ഹാജരാക്കാൻ ജീപ്പിൽ കൊണ്ടുവരുമ്പോൾ കൈലാത്തുകവലയിൽ വെച്ചായിരുന്നു ആക്രമണം.

നേര​േത്ത തന്നെ അന്വേഷിച്ച് പലതവണ പൊലീസ് വീട്ടിലെത്തിയതിനെക്കുറിച്ച് പറഞ്ഞ് ആക്രോശത്തോടെ എസ്‌.ഐയുടെ തലയിൽ വിലങ്ങിട്ട കൈകൊണ്ട് ജയേഷ് ഇടിക്കുകയായിരുന്നു. എസ്.ഐക്ക് പരിക്കേറ്റപ്പോൾ കൂടെയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധ മാറിയതോടെ ജീപ്പിൽനിന്നിറങ്ങി കടക്കാൻ ശ്രമിച്ചു. പ്രദേശവാസികൾ ചേർന്ന് സുരേഷിനെ തടഞ്ഞുനിർത്തി. പ്രതിക്കെതിരെ കൊലപാതക ശ്രമത്തിനുകൂടി കേസെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.