പാമ്പാടി: രോഗിയായ മാതാവിനെയും കിടപ്പിലായ സഹോദരനെയും ക്രൂരമായി മര്‍ദിച്ചയാൾ അറസ്റ്റിൽ. മാത്തുര്‍പ്പടി തെക്കേല്‍ വർഗീസ് തോമസിനെയാണ്(കൊച്ചുമോൻ- 49) പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വൈകീട്ട് ഇയാൾ അമ്മ മറിയാമ്മ തോമസിനെ (93) അവർ താമസിക്കുന്ന വീട്ടിൽ ചെന്ന് ചീത്ത വിളിക്കുകയും അടിക്കുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയുമായിരുന്നു.
ഇത് കൊച്ചുമോെൻറ ഭാര്യ ഫോണില്‍ പകര്‍ത്തി പഞ്ചായത്ത് അംഗം അടക്കമുള്ളവർക്ക് അയച്ചു നല്കി. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊലീസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.