സ്പെഷൽ ഡ്രൈവ്: ഒളിവിൽപോയ 36പേർ അറസ്റ്റിൽ

കോട്ടയം: ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്താൻ ജില്ലയിൽ വ്യാപക പരിശോധന. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 416 കേസുകൾ രജിസ്റ്റർ ചെയ്യുകയും 36പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

വിവിധ കേസുകളിൽ കോടതിയിൽനിന്ന് ജാമ്യം ലഭിക്കുകയും തുടർന്ന് ഒളിവിൽ പോവുകയും ചെയ്യുന്ന പ്രതികളെ കണ്ടെത്താൻ ലോഡ്ജുകൾ, ഹോംസ്റ്റേകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. കൂടാതെ സ്റ്റേഷനുകളിലെ കെ.ഡി ലിസ്റ്റിൽ ഉൾപ്പെട്ടവരെയും കാപ്പ നിയമനടപടിക്ക് വിധേയമായവരെയും കേന്ദ്രീകരിച്ചും പരിശോധന നടത്തി.

ജില്ലയിലെ ബസ് സ്റ്റാൻഡുകൾ, മാർക്കറ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധന നടത്താൻ പ്രത്യേകം മഫ്തി പൊലീസിനെയും നിയോഗിച്ചിരുന്നു. മുഴുവൻ ഡിവൈ.എസ്.പിമാരെയും എസ്.എച്ച്.ഒമാരെയും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു നടപടി. ശനിയാഴ്ച വൈകീട്ട് നാലിന് ആരംഭിച്ച പരിശോധന ഞായറാഴ്ച പുലർച്ചവരെ നീണ്ടുനിന്നു.

Tags:    
News Summary - Special drive: 36 absconders arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.