പൊതുവിദ്യാഭ്യാസ മേഖലയിൽ മികവ് തെളിയിച്ച പ്രകാശന് സംസ്ഥാന അധ്യാപക അവാർഡ്

ഏറ്റുമാനൂര്‍: പൊതുവിദ്യാഭ്യാസ മേഖലയിൽ മികവ് തെളിയിച്ച ബഹുമുഖ പ്രതിഭ കെ. പ്രകാശൻ ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡിനർഹനായി. പ്രതിബദ്ധതയുള്ള സാമൂഹിക പ്രവർത്തകൻ, മികച്ച അധ്യാപക പരിശീലകൻ, പ്രഗല്​ഭനായ പ്രഥമാധ്യാപകൻ, കഴിവുറ്റ കലാകാരൻ, വാഗ്മി തുടങ്ങി നിരവധി മേഖലകളിൽ ത​േൻറതായ വ്യക്തിമുദ്രകൾ പതിപ്പിച്ച പ്രകാശൻ മാസ്​റ്റർ സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും സമരൈക്യ പ്രസ്ഥാനങ്ങളുടെ നേതാവ്​ കൂടിയാണ്.

ദീർഘകാലം കുറവിലങ്ങാട് ബി.ആർ.സിയിലെ അധ്യാപകപരിശീലകനായിരുന്ന പ്രകാശന്‍ മൂന്നുവർഷം മുമ്പാണ് മുട്ടുചിറ ഗവ. യു.പി സ്കൂളിൽ പ്രഥമാധ്യാപകനായെത്തിയത്. കുട്ടികൾ കുറഞ്ഞ് അൺ ഇക്കണോമിക് പട്ടികയിലെ ഒന്നാം സ്ഥാനത്തെത്തിയ വിദ്യാലയം സമൂഹത്തി​െൻറ ശ്രദ്ധാകേന്ദ്രമായി മാറുകയായിരുന്നു പിന്നീട്. മതിയായ എണ്ണം വിദ്യാർഥികൾക്കും അപ്പുറമെത്തിച്ച് സബ് ജില്ലയുടെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി അത്​ മാറി.

സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപകര്‍ സ്വന്തം മക്കളെ മാനേജ്മെൻറ്​ സ്കൂളുകളില്‍ പഠിപ്പിക്കുന്ന കാഴ്ചയാണ് നാം കണ്ടുവരുന്നത്. എന്നാല്‍, സ്വന്തം മക്കളെ ത​െൻറ വിദ്യാലയത്തിൽ തന്നെ പഠിപ്പിക്കുന്നതിനുള്ള ആര്‍ജവം പ്രകാശന്‍ കാട്ടി. ഒപ്പം സഹ അധ്യാപകരുടെ കുട്ടികളെയും ഈ സ്കൂളിൽ എത്തിക്കുന്നതിന് നേതൃത്വം നൽകി. ത​െൻറ സ്കൂളിലെ കുട്ടികൾക്കും സമീപ പ്രദേശങ്ങളിലെ ഗവ. സ്കൂളുകളിലെ കുട്ടികൾക്കും പ്രഭാത ഭക്ഷണം നൽകുന്നതിന് നേതൃത്വം നൽകി. ഈ മേഖലയിലെ ആദ്യ ഹൈടെക് ഡിജിറ്റൽ പ്രൈമറി സ്കൂളാക്കി മാറ്റി. സോളാർ വൈദ്യുതി സംവിധാനം ഏർപ്പെടുത്തിയ ഗവ. മേഖലയിലെ ആദ്യ വിദ്യാലയമാണിത്.

പ്രാദേശിക ചരിത്രം സ്കൂൾ ചുമരുകളിൽ വരച്ച് സ്കൂളും പരിസരവും ശിശു സൗഹൃദമാക്കി. സംയോജിത കൃഷി രീതി സ്കൂളിൽ നടപ്പാക്കി. നെൽകൃഷി, മത്സ്യ കൃഷി, മുട്ട കോഴി വളർത്തൽ, ജൈവ പച്ചക്കറി തുടങ്ങിയ പദ്ധതികൾ നടപ്പാക്കി കുട്ടികളെ കൃഷിയുടെ ബാലപാഠങ്ങള്‍ പഠിപ്പിച്ചു. പ്ലാസ്​റ്റിക് നിരോധനത്തി​െൻറ ഭാഗമായി പത്രകൂടുകൾ നിർമിച്ച് പലചരക്കുകടകളിൽ വിതരണം ചെയ്ത പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകി. ഭാര്യ രജനി പ്രകാശ് വൈക്കം അധ്യാപക സഹകരണസംഘം ജീവനക്കാരിയാണ്. മക്കൾ: തീർഥ പ്രകാശ്, പ്രാർഥന പ്രകാശ്. സ്കൂളിൽ നടന്ന ലളിതമായ ചടങ്ങിൽ മോന്‍സ് ജോസഫ് എം.എല്‍.എ പ്രകാശനെ അനുമോദിച്ചു. കടുത്തുരുത്തി ഗ്രമപഞ്ചായത്ത് പ്രസിഡൻറ്​ പി.വി. സുനിൽ, വാർഡ് മെംബർമാരായ മാത്യു ജി.മുരിക്കൻ, ഭാസ്കരൻ, പി.ടി.എ പ്രസിഡൻറ്​, അധ്യാപകർ തുടങ്ങിയവരും പ​െങ്കടുത്തു.

Tags:    
News Summary - State teachers award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.