ചങ്ങനാശ്ശേരി: ഒറ്റയാള്‍ നാടകത്തിലൂടെ തെരുവോരങ്ങളിൽ സാമൂഹിക അനീതിക്കെതിരെ പ്രതിഷേധജ്വാല ഉയർത്തിയ ഏകാംഗ നാടകനടൻ ബബിൽ പെരുന്ന ഓർമയായി. പ്രമേഹം മൂർച്ഛിച്ച് കാൽവിരലുകൾ മുറിച്ചുമാറ്റിയ അദ്ദേഹം തുടർ ചികിത്സയിലിരിക്കെയാണ് വ്യാഴാഴ്ച രാത്രി വിടപറഞ്ഞത്.
സംസ്ഥാനത്തുടനീളം പതിനായിരക്കണക്കിന് വേദികളിൽ പ്രതിഷേധ നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സെക്രേട്ടറിയറ്റ് നടയിലും എസ്.പി ഓഫിസിന് മുന്നിലും മെഡിക്കല്‍ കോളജിന് മുന്നിലും കലക്ടറേറ്റിന് മുന്നിലും കോര്പറേഷന്, മുനിസിപ്പാലിറ്റി, പഞ്ചായത്ത് ഓഫിസുകള്‍ക്ക് മുന്നിലും മറ്റ് അധികാരികളുടെ ഓഫിസിന് മുന്നിലും രോഗികളെ കൊല്ലുന്ന മരുന്നിെൻറ വില, കുടിവെള്ളക്ഷാമം, ജലമലിനീകരണം, തീവ്രവാദം, മാലിന്യപ്രശ്നം, പാചകവാതക വിലക്കയറ്റം, ബസ് ചാര്‍ജ് വർധന, ആദിവാസികളോടും ദരിദ്രരോടുമുള്ള അവഗണന, എന്‍ഡോസള്‍ഫാന്‍ ദുരിത പ്രശ്നങ്ങള്‍, വൃദ്ധരോടുള്ള അവഗണന, എയ്ഡ്സ് ബോധവത്കരണം, കോവിഡ് ബോധവത്കരണം, പ്രവാസികളുടെ ദുഃഖദുരിതങ്ങള്‍, അധികൃതരുടെ ശ്രദ്ധയില്പെടുത്തിയ ഒറ്റയാള്‍ നാടകങ്ങള്‍, ട്രാഫിക് ബോധവത്കരണം, മദ്യം മയക്കുമരുന്ന് ബോധവത്കരണം, കര്‍ഷകദുഃഖം, വിലയേറിയ വോട്ടെന്ന പേരില്‍ വൃദ്ധരെ അവഗണിക്കുന്നതിനെതിരെ ഇലക്ഷൻ സമയത്ത് 'കരുതേണ്ട ചിഹ്നം' എന്ന പേരില്‍ നിരവധി നാടകം അവതരിപ്പിച്ചു.
ഭരണത്തിന് ഒരു സ്പീഡ് കുറവ് തോന്നിയപ്പോള്‍ അതിന് സ്പീഡ് കൂട്ടാന്‍ ആമ വേഷത്തില്‍ നടത്തിയ കലാപ്രകടനം, പെപ്സി, കൊക്കകോള മുതലായ അനധികൃത പാനീയങ്ങള്‍ക്കെതിരെ, ബാലപീഡനം, സ്ത്രീപീഡനം തുടങ്ങി നൂറില്‍പരം വിഷയങ്ങള്‍ ആയിരക്കണക്കിന് വേദികളില്‍ ഒറ്റയാള്‍ നാടകം അവതരിപ്പിച്ചിട്ടുണ്ട്. നിരവധി തവണ വിരുദ്ധ ശക്തികളുടെയും പ്രതിയോഗികളുടെയും ആക്രമണത്തിന് ഇരയായിട്ടുണ്ട്.
ഒറ്റയാള്‍ നാടക അഭിനയത്തിലുണ്ടായ പരിക്കുകള്‍കൊണ്ട് ആദ്യം ഇടതുകാലിലെ മൂന്ന് വിരലും പിന്നീട് വലതുകാലിലെ രണ്ട് വിരലും മുറിച്ചുമാറ്റിയിരുന്നു. ആദ്യകാല നാടക നടനും മിമിക്രി കലാകാരനും ആയിരുന്നു ബബില്‍ പെരുന്ന. ഒട്ടേറെ കലാസമിതികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി അവാർഡുകളും പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. അടുത്തിടെ കേരള സംഗീത അക്കാദമിയുടെ ഗുരുപൂജ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. ഇത് ഏറ്റുവാങ്ങുന്നതിന് മുേമ്പയാണ് അപ്രതീക്ഷത വിയോഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.