സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​ർ ഡോ. ​കെ.​എം. ദി​ലീ​പ് പ​രാ​തി കേ​ൾ​ക്കു​ന്നു

വിവരാവകാശ നിയമപ്രകാരം വിവരം നൽകാതിരുന്നാൽ കർശനനടപടി

കോ​ട്ട​യം: വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ആ​വ​ശ്യ​പ്പെ​ടു​ന്ന വി​വ​ര​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കാ​തി​രു​ന്നാ​ൽ ശി​ക്ഷാ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​ർ ഡോ. ​കെ.​എം. ദി​ലീ​പ്. ക​ല​ക്​​ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ വി​വ​രാ​വ​കാ​ശ ക​മീ​ഷ​ൻ സി​റ്റി​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​പേ​ക്ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ വി​വ​രാ​വ​കാ​ശ നി​യ​മം നാ​ലാം വ​കു​പ്പ് പ്ര​കാ​ര​മു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പു​വ​രു​ത്ത​ണം. ഇ​ത് ക​മീ​ഷ​ൻ പ​രി​ശോ​ധി​ക്കും.

ഓ​ഫി​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ സു​താ​ര്യ​ത​യും ഉ​ത്ത​ര​വാ​ദി​ത്ത​വും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ല​ഭി​ച്ച 10 പ​രാ​തി​ക​ളി​ൽ എ​ട്ടെ​ണ്ണം തീ​ർ​പ്പാ​ക്കി.

Tags:    
News Summary - Strict action will be taken if information is not provided under the Right to Information Act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.