പാമ്പാടി: കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി നിയമം ലംഘിച്ചതിനെ തുടർന്ന് അറസ്റ്റിൽ. പാമ്പാടി വെള്ളൂർ കൈതേത്തറ വീട്ടിൽ റിറ്റോമോൻ റോയിയെയാണ് (23) പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകശ്രമം, അടിപിടി തുടങ്ങി നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ഇയാളെ കോട്ടയം ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ നിയമപ്രകാരം നാടുകടത്തിയിരുന്നു.
എന്നാൽ, ഇയാൾ നിയമം ലംഘിച്ച് കോട്ടയത്ത് എത്തിയിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പാമ്പാടി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാമ്പാടി എസ്.എച്ച്.ഒ സുവർണകുമാർ, എസ്.ഐ ലെബിമോൻ, സി.പി.ഒമാരായ ജയകൃഷ്ണൻ, വി.വി. അനൂപ്, ദയാലു, പി.എസ്. അനൂപ് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.