എലിവാലിക്കരയിൽ ആടിനെ പുലി​ പിടിച്ചതായി സംശയം; വനംവകുപ്പ്​ തിരച്ചിൽ തുടങ്ങി

എ​രു​മേ​ലി: എ​ലി​വാ​ലി​ക്ക​ര​യി​ൽ ആ​ടി​നെ പു​ലി​പി​ടി​ച്ച​താ​യി സം​ശ​യം. എ​ലി​വാ​ലി​ക്ക​ര ഈ​സ്റ്റി​ൽ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സാ​ബു​വി​ന്‍റെ ആ​ടി​നെ​യാ​ണ്​ കാ​ണാ​യ​താ​യ​ത്.ഇ​തി​നു​പി​ന്നാ​ലെ ആ​ടി​ൻ​കൂ​ടി​ന​ടു​ത്ത്​ പു​ലി​യെ ക​ണ്ട​താ​യും വീ​ട്ടു​കാ​ർ പ​റ​യു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.30ഓ​ടെ​യാ​ണ് ആ​ട്ടി​ൻ കൂ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന ആ​റ് ആ​ടു​ക​ളി​ൽ ഒ​രെ​ണ്ണ​ത്തെ കാ​ണാ​താ​യ​ത്. ആ​ടു​ക​ൾ ബ​ഹ​ളം​വെ​ക്കു​ന്ന​ത് കേ​ട്ട് നോ​ക്കി​യ​പ്പോ​ഴാ​ണ് ഒ​രു ആ​ടി​നെ കാ​ണാ​താ​യ​താ​യി അ​റി​യു​ന്ന​ത്.

വ​ന്യ​ജീ​വി പി​ടി​ച്ചു​കൊ​ണ്ടു​പോ​യ ല​ക്ഷ​ണ​ങ്ങ​ളും സ​മീ​പ​ത്ത് ക​ണ്ട​താ​യി സാ​ബു പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച രാ​ത്രി വീ​ണ്ടും ശ​ബ്ദം​കേ​ട്ട് ബാ​ബു​വി​ന്‍റെ മ​ക​ൻ എ​ബി​ൻ ജ​ന​ലി​ലൂ​ടെ നോ​ക്കി​യ​പ്പോ​ൾ ആ​ട്ടി​ൻ​കൂ​ടി​ന് സ​മീ​പ​ത്ത് പു​ലി​യെ കാ​ണു​ക​യാ​യി​രു​ന്നു. എ​ബി​ൻ ഒ​ച്ച​വെ​ച്ച​തോ​ടെ നാ​ട്ടു​കാ​ർ ഓ​ടി വ​ന്നു. ഇ​തി​നി​ടെ പു​ലി ഓ​ടി​മ​റ​ഞ്ഞു.

നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് വ​ന​പാ​ല​ക​രെ​ത്തി തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. വ്യ​ക്ത​മാ​യ കാ​ൽ​പാ​ടു​ക​ൾ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും പ്ര​ദേ​ശ​ത്ത് കാ​മ​റ സ്ഥാ​പി​ച്ച​താ​യും വ​ന​പാ​ല​ക​ർ പ​റ​യു​ന്നു. പ്ര​ദേ​ശ​ത്ത് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം ഉ​ണ്ടെ​ങ്കി​ലും പു​ലി എ​ത്തു​ന്ന​ത് ആ​ദ്യ​മാ​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.പു​ലി​യും കു​ഞ്ഞു​ങ്ങ​ളും ഇ​വി​ടെ​യു​ണ്ടെ​ന്ന്​ അ​ഭ്യൂ​ഹ​ങ്ങ​ളും ശ​ക്ത​മാ​ണ്. ശ​നി​യാ​ഴ്ച പു​ലി​ക്കു​ഞ്ഞി​നെ​യാ​ണ്​ ക​ണ്ട​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Tags:    
News Summary - Suspect that a leopard has caught a goat in Elivalikkara; The forest department has started searching

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.