ഏറ്റുമാനൂര്‍: കാരിത്താസ് ജങ്ഷനില്‍ കെ.എസ്.ആര്.ടി.സി സ്വിഫ്റ്റ് ബസും പെട്ടി ഓട്ടോറിക്ഷയും തമ്മില്‍ ഉരസി. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ കാട്ടാമ്പാക്ക് സ്വദേശിയായ പെട്ടി ഓട്ടോഡ്രൈവര്‍ ഇമ്മാനുവേലിനെ ബസിലെ ഡ്രൈവറും കണ്ടക്ടറും മര്‍ദിച്ചതിനെ തുടര്‍ന്ന് ഇമ്മാനുവേല്‍ മെഡിക്കല്‍ കോളജില്‍ ചികിത്സനേടി.
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കാരിത്താസ് ജങ്ഷനില്‍ െവച്ചാണ് പെട്ടി ഓട്ടോയുമായി കൂട്ടി ഉരസുന്നത്. തുടര്‍ന്ന് ഇരുവാഹനങ്ങളിലെയും ഡ്രൈവര്‍മാര്‍ തമ്മിൽ തര്‍ക്കമുണ്ടായി. തുടര്‍ന്ന് മുന്നോട്ടുപോയ പെട്ടി ഓട്ടോറിക്ഷയെ പിന്തുടര്‍ന്ന ബസ് മുന്നില്‍ നിര്‍ത്തി.
ഇമ്മാനുവേലിനെ ബസിലുള്ള കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് പരാതി. ഇമ്മാനുവേലിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് എത്തി അന്വേഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.