കോട്ടയം: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ ജാമ്യം റദ്ദാക്കി ജയിലിലടച്ചു. തൃക്കൊടിത്താനം ചേരിക്കൽ ഭാഗത്ത് നാലുപറയിൽ വീട്ടിൽ ഷിബിൻ മൈക്കിളിനെയാണ് (22) ജയിലിൽ അടച്ചത്. ഇയാൾ കടുത്തുരുത്തിയിൽ വീടിനുനേരെ സ്ഫോടകവസ്തു എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇയാൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
ജാമ്യത്തിൽ ഇറങ്ങിയശേഷം ഇയാൾ ചങ്ങനാശ്ശേരി സ്റ്റേഷനിൽ രണ്ട് അടിപിടി കേസുകളിൽ പ്രതിയായി. തുടർന്ന് ഒളിവിൽ കഴിഞ്ഞുവരുന്നതിനിടെയാണ് ജാമ്യത്തിൽ ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ ലിസ്റ്റ് തയാറാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ല പൊലീസ് മേധാവി കെ. കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദേശം നൽകിയത്.
കടുത്തുരുത്തി പൊലീസ് നൽകിയ റിപ്പോർട്ട് അനുസരിച്ച് കോടതി ഇയാളുടെ ജാമ്യം റദ്ദ് ചെയ്യുകയായിരുന്നു. ഇയാളെ എറണാകുളത്തുനിന്നാണ് പിടികൂടിയത്. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഒ സജീവ് ചെറിയാൻ, എസ്.ഐ റോജിമോൻ, സി.പി.ഒമാരായ പ്രവീൺ, അനൂപ് അപ്പുക്കുട്ടൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.