എരുമേലി: ചെറുവള്ളി എസ്റ്റേറ്റിന് സമീപം റബർ തോട്ടത്തിൽ പുലിയെ കണ്ടതായി കർഷകൻ. ചെറുവള്ളി എസ്റ്റേറ്റിലെ പഞ്ചതീർഥ പരാശക്തി ക്ഷേത്രത്തിന് സമീപം കാരിത്തോട്ടിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് പുലിയെ കണ്ടതെന്ന് കാരിത്തോട് ചെരുവിൽ ജോണി പറഞ്ഞു.
വ്യാഴാഴ്ച രാവിലെ ഒമ്പതോടെ സമീപവാസിയുടെ റബർ തോട്ടത്തിലൂടെ കൃഷിയിടത്തിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. പുലിയെ കണ്ടതും തിരിഞ്ഞോടി രക്ഷപ്പെടുകയായിരുന്നുവെന്നും പുലി എതിർദിശയിലേക്ക് തിരിഞ്ഞു നിന്നിരുന്നതിനാലാണ് രക്ഷപെടാൻ സാധിച്ചതെന്നും ഇയാൾ പറഞ്ഞു.
പുലിയെ കണ്ടയുടൻ പേടിച്ച് ശാരീരിക അസ്വസ്ഥത ഉണ്ടായെങ്കിലും ഒരു വിധത്തിൽ രക്ഷപെട്ടതാണെന്ന് ബന്ധുക്കളും പറയുന്നു.കരിമ്പിൻതോട്, പ്ലാച്ചേരി വനമേഖലക്ക് സമീപമാണ് പുലിയെ കണ്ടതെന്ന് പറയുന്ന സ്ഥലം. എന്നാൽ, സംഭവവുമായി ബന്ധപ്പെട്ട് പരാതികൾ ഒന്നും ലഭിച്ചില്ലെന്നും പുലിയെ കണ്ടെന്ന ഭാഗത്ത് പരിശോധന നടത്തുമെന്നും വനപാലകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.