ഈരാറ്റുപേട്ട: തീക്കോയി-വാഗമണ്‍ റോഡില്‍ വെള്ളികുളം ടൗണില്‍ ലോഡുമായി വന്ന ടിപ്പര്‍ലോറി റോഡിന് കുറുകെ മറിഞ്ഞ് മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. വാഗമണ്‍ റോഡ് നിര്‍മാണ ഭാഗമായി സൈഡ് കോണ്‍ക്രീറ്റിങ് വര്‍ക്കുകള്‍ ചെയ്യാൻ ലോഡുമായി പോകുമ്പോഴാണ് അപകടം.
ലോഡുമായി ഇറങ്ങിവന്ന ലോറി നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ഊരാളുങ്കല്‍ കൺസ്ട്രക്ഷൻ സൊസൈറ്റിയാണ് റോഡ് ടാറിങ് പൂര്‍ത്തീകരിച്ച് കോണ്‍ക്രീറ്റിങ് ജോലികള്‍ ചെയ്തുവരുന്നത്. ജെ.സി.ബി എത്തിച്ച് ലോറി ഉയര്ത്തിമാറ്റാനുള്ള നീക്കം വിജയിച്ചില്ല. ചെറുകാറുകൾക്കും ബൈക്കുകൾക്കും മാത്രമാണ് പോകാൻ സാധിച്ചത്. രാത്രിയോടെയാണ് ലോറി മാറ്റിയത്. ലോറിയില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നത്. ഡ്രൈവര്‍ക്ക് നടുവിന് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.