കഞ്ചാവുമായി പാൽക്കാരൻ കുഞ്ഞുമോനടക്കം രണ്ടുപേർ അറസ്​റ്റിൽ

കോട്ടയം: നഗരത്തിൽ എക്​സൈസ്​ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി വ്യത്യസ്​ത സംഭവങ്ങളിൽ രണ്ടുപേർ അറസ്​റ്റിൽ. നഗരത്തിലെ കഞ്ചാവ് കച്ചവടക്കാരിൽ പ്രധാനിയായ വടവാതൂർ കൊല്ലംപറമ്പ് കോളനിയിൽ കുഴിയിൽ സൈനുദ്ദീൻ (പാൽക്കാരൻ കുഞ്ഞുമോൻ -76), പെരുമ്പായിക്കാട് എസ്.എച്ച് മൗണ്ട് കദളിമറ്റത്തിൽ സഞ്​ജു സ്​റ്റീഫൻ (42) എന്നിവരെയാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെൻറ്​ ആൻഡ്​ ആൻറി നർക്കോട്ടിക് സ്‌പെഷൽ സ്‌ക്വാഡും ഇൻറലിജൻസ് ബ്യൂറോയും പിടികൂടിയത്.

വെള്ളിയാഴ്ച എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം. സൂരജും സംഘവും നടത്തിയ പരിശോധനയിൽ കുമാരനല്ലൂർ ഭാഗത്തുനിന്നാണ് പാൽക്കാരൻ കുഞ്ഞുമോനെ പിടികൂടിയത്. ഇയാളുടെ ​ൈകയിൽനിന്ന്​ 320 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. എം.സി റോഡിൽ എസ്.എച്ച് മൗണ്ട് ഭാഗത്തു നടത്തിയ പരിശോധനയിലാണ് സഞ്ജുവിനെ പിടികൂടിയത്.

ഇയാളുടെ ​ൈകയിൽ നിന്നും 240 ഗ്രാം കഞ്ചാവ്​ പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾ തമിഴ്‌നാട്ടിൽ നിന്നും കഞ്ചാവ് കൊണ്ടുവന്നു വിദ്യാർഥികൾക്കും അന്തർ സംസ്ഥാന തൊഴിലാളികൾക്കും വിറ്റിരുന്നതായി കണ്ടെത്തി. എക്‌സൈസ് സ്‌പെഷൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ അമൽരാജൻ ഓഫിസർമാരായ രാജീവൻപിള്ള, അഞ്ചിത്ത് രമേശ്, ലാലു തങ്കച്ചൻ, പ്രവീൺ പി.നായർ, വി.ജി. സന്തോഷ്‌കുമാർ, വിജയരഷ്മി, മനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Tags:    
News Summary - Two arrested for possession of cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.