കോട്ടയം. മൂർഖൻ പാമ്പിൻെറ കടിയേറ്റ് കോട്ടയം മെഡിക്കൽ കോളജ് ക്രിറ്റിക്കൽ കെയർ യൂനിറ്റിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് അടുത്ത ദിവസം ആശുപത്രി വിടും. ചില ശാരീക അസ്വസ്ത കൾ മാത്രമാണ് അവശേഷിക്കുന്നത്.
ഞായറാഴ്ച കഴിയുന്നതോടെ ആരോഗ്യനില പൂർണസ്ഥിതിയിലേക്ക് എത്തും.
വാവ ഓർമയും സംസാരശേഷിയും വീണ്ടെടുത്തതായി കഴിഞ്ഞ ദിവസം ഡോക്ടർമാർ അറിയിച്ചിരുന്നു. സ്വന്തമായി ആഹാരം കഴിക്കാനും തനിയെ നടക്കാനും തുടങ്ങിയിട്ടുണ്ട്. നിലവിൽ ജീവൻ രക്ഷോപാധികൾ ഒന്നും ഉപയോഗിക്കുന്നില്ല.
അതേസമയം, ക്രിറ്റിക്കൽ കെയർ യൂനിറ്റിൽ കഴിയുന്ന വാവ സുരേഷിനെ തോമസ് ചാഴികാടൻ എം.പി സന്ദർശിച്ചു. രാവിലെ 11നായിരുന്നു എം.പി എത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം നാലോടെയാണ് മൂർഖൻ പാമ്പിനെ പിടികൂടി ചാക്കിലേക്ക് മാറ്റുന്നതിനിടെ വാവ സുരേഷിന് കടിയേറ്റത്. മെഡിക്കൽ കോളജിലേക്ക് പുറപ്പെട്ടെങ്കിലും വഴിമധ്യേ ബോധം നഷ്ടപ്പെട്ടു. ഇതോടെ സ്വകാര്യ ആശുപത്രിയിലാക്കി. പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.