കോട്ടയം: ഒരു രൂപപോലും ൈകയിലില്ലാതെ എങ്ങനെ യാത്ര ചെയ്യും. ദാ ഇങ്ങനെ എന്നുപറയും യാത്ര ലഹരിയായ കാഞ്ഞങ്ങാട് സ്വദേശികളായ അശ്വിൻ പ്രസാദും മുഹമ്മദ് റംഷാദും. കാസർകോടുനിന്ന് കന്യാകുമാരിയിലേക്ക് തുടങ്ങിയ യാത്ര ശനിയാഴ്ച കോട്ടയത്തെത്തി. കന്യാകുമാരിവരെ ബൈക്കിൽ പോകാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.
എന്നാൽ, അതിനുള്ള പണം സംഘടിപ്പിക്കാനായില്ല. എങ്കിൽപിന്നെ നടന്നുനോക്കാമെന്നു കരുതി. ഹൗ ടു ട്രാവൽ വിത്തൗട്ട് മണി; ഫ്രം കാസർകോട് ടു കന്യാകുമാരി എന്ന് കടലാസിൽ എഴുതി ബാഗിെൻറ പുറത്ത് പതിച്ച് മാർച്ച് 26ന് നടന്നുതുടങ്ങി. നടപ്പ് കണ്ട പലരും ഭക്ഷണം വാങ്ങിത്തന്നു. ഹോട്ടലുകാരും പണം വാങ്ങാതെ ഭക്ഷണം തന്നു. രാത്രി പെട്രോൾ പമ്പിൽ ടെൻറ് കെട്ടി കിടന്നുറങ്ങി.
ഇതിനിടെ, ലോക്ഡൗൺ വന്നതോടെ കൂട്ടുകാരുടെ വീട്ടിലുമൊക്കെയായി 20 ദിവസം തങ്ങി. കഴിഞ്ഞ 22നാണ് വീണ്ടും യാത്ര തുടങ്ങിയത്. ഇരുവരും ചുള്ളിക്കര ഡോൺബോസ്കോ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്മെൻറ് വിദ്യാർഥികളായിരുന്നു. മടക്കയാത്ര ലോറിയിൽ ലിഫ്റ്റ് ചോദിച്ചാവാമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.