മുണ്ടക്കയം: സമീപനാളിൽ കാട്ടാന ആക്രമണം ഉൾപ്പെടെ വന്യമൃഗശല്യം രൂക്ഷമായിരുന്ന കണ്ണിമല, പുലിക്കുന്ന് പ്രദേശങ്ങളിൽ ഒരു കിലോമീറ്റർ ദൂരത്തിൽ സൗരവേലി നിർമിച്ച് വന്യമൃഗങ്ങൾ കൃഷിഭൂമിയിലേക്ക് കടക്കുന്നത് തടയാൻ സംവിധാനം ഒരുക്കിയതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു.
ഇതിന് മുന്നോടിയായി കൃഷി നശിപ്പിക്കുകയും പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തി വിഹരിച്ചിരുന്ന കാട്ടാനക്കൂട്ടത്തെ വനപാലകർ ഉൾക്കാട്ടിലേക്ക് തുരത്തിയതായും എം.എൽ.എ പറഞ്ഞു. പുതുതായി സ്ഥാപിച്ച സൗരവേലിക്ക് മൂന്നുലക്ഷം രൂപയാണ് ചെലവഴിച്ചത്.
കണ്ണിമല, പുലിക്കുന്ന്, മഞ്ഞളരുവി, പാക്കാനം തുടങ്ങിയ പ്രദേശങ്ങളെ വന്യമൃഗശല്യത്തിൽനിന്ന് ഇതിലൂടെ സംരക്ഷിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കുഴിമാവ്, 504 തുടങ്ങി സമീപപ്രദേശങ്ങളിൽ നിലവിലുള്ള സൗരവേലികളുടെ അറ്റകുറ്റപ്പണിയും ഇതോടൊപ്പം നടത്തിവരുകയാണെന്നും തുടർന്ന് വനപാലകരും പ്രദേശത്തെ ജനങ്ങളും ചേർന്നുസംരക്ഷിക്കുമെന്നും അതിനായി ജാഗ്രതസമിതികൾ രൂപവത്കരിച്ചിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.