കെ.​പി.​എം.​എ​സ്​ സം​സ്ഥാ​ന സ​േ​മ്മ​ള​ന ഭാ​ഗ​മാ​യി ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം കോ​ട്ട​യം കെ.​പി.​എ​സ്​ മേ​നോ​ൻ ഹാ​ളി​ൽ

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പു​ന്ന​ല ശ്രീ​കു​മാ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

മനുഷ്യനെ വിഭജിക്കുന്ന ശ്രമങ്ങ​െള പ്രതിരോധിക്കാൻ മുന്നിലുണ്ടാകും –കെ.പി.എം.എസ്

കോ​ട്ട​യം: മ​നു​ഷ്യ​നെ വി​ഭ​ജി​ക്കാ​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​ങ്ങ​ൾ​ക്ക് ഇ​ന്ന് മ​ത​ങ്ങ​ളു​ടെ പി​ന്തു​ണ കി​ട്ടു​ന്നു​ണ്ടെ​ന്നും ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ കെ.​പി.​എം.​എ​സ് മു​ന്നി​ലു​ണ്ടാ​കു​മെ​ന്നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി പു​ന്ന​ല ശ്രീ​കു​മാ​ർ.

കെ.​പി.​എം.​എ​സ്​ സു​വ​ർ​ണ ജൂ​ബി​ലി​യു​ടെ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ട്ട​യ​ത്ത്​ കെ.​പി.​എ​സ്​ മേ​നോ​ൻ ഹാ​ളി​ൽ ന​ട​ത്തി​യ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ല​യാ​ളി എ​ന്ന സ്വ​ത്വ​ബോ​ധ​മാ​ണ് ഐ​ക്യ​കേ​ര​ള​ത്തെ സൃ​ഷ്​​ടി​ച്ച​ത്. എ​ന്നാ​ൽ, സ​മൂ​ഹ​ത്തെ മ​ത​ങ്ങ​ൾ ജീ​ർ​ണ​ത​യി​ലേ​ക്ക് ന​യി​ക്കു​ന്ന ഭ​യ​പ്പെ​ടു​ത്തു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ധ്രു​വീ​ക​ര​ണ​ത്തി​നെ​തി​െ​ര മ​തേ​ത​ര​മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി പ്ര​തി​രോ​ധം തീ​ർ​ക്കും. നാ​ട് കൈ​വ​രി​ച്ച സാ​മൂ​ഹി​ക​നേ​ട്ട​ങ്ങ​ളെ അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​െ​ര വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ പോ​രാ​ടും. സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ലൂ​ടെ സാ​മൂ​ഹി​ക​പു​രോ​ഗ​തി​യാ​ണ് കെ.​പി.​എം.​എ​സ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും പു​ന്ന​ല പ​റ​ഞ്ഞു.

ആ​ശ​യ​ങ്ങ​ൾ​ക്കും സം​വാ​ദ​ങ്ങ​ൾ​ക്കും ഇ​ട​ന​ൽ​കി കേ​ര​ള​ത്തി​െൻറ പു​രോ​ഗ​മ​ന മ​തേ​ത​ര പാ​ര​മ്പ​ര്യ​ത്തെ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന രാ​ഷ്്​​ട്രീ​യ ന​വോ​ത്ഥാ​ന​ത്തി​ന് യോ​ജി​ച്ച പ​രി​ശ്ര​മ​മു​ണ്ടാ​ക​ണ​മെ​ന്ന് സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി 2022 മാ​ർ​ച്ചി​ൽ കോ​ഴി​ക്കോ​ട്​ ക​ട​പ്പു​റ​ത്ത് പ​ത്തു​ല​ക്ഷം പേ​രെ പ​ങ്കെ​ടു​പ്പി​ച്ച് സു​വ​ർ​ണ​ജൂ​ബി​ലി സ​മാ​പ​ന​സം​ഗ​മം ന​ട​ത്തും. ഇ​തി​ന്​ മു​ന്നോ​ടി​യാ​യി 20 ദി​വ​സ​ത്തെ വി​ളം​ബ​ര ജാ​ഥ ന​ട​ത്തു​മെ​ന്നും സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ എ​ൽ. ര​മേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ന്ന​ല ശ്രീ​കു​മാ​ർ റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ പി.​കെ. രാ​ജ​ൻ ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ പി. ​ജ​നാ​ർ​ദ​ന​ൻ പ​താ​ക ഉ​യ​ർ​ത്തി. സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗം എ.​സ​നീ​ഷ്കു​മാ​ർ, സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ സു​ജാ സ​തീ​ഷ്, അ​സി. സെ​ക്ര​ട്ട​റി​മാ​രാ​യ സാ​ബു ക​രി​ശ്ശേ​രി, പ്ര​ശോ​ഭ് ഞാ​വേ​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

എൽ. രമേശൻ പ്രസിഡൻറ്​; പുന്നല ശ്രീകുമാർ ജന. സെക്രട്ടറി

കോ​ട്ട​യം: കേ​ര​ള പു​ല​യ​ർ മ​ഹാ​സ​ഭ (കെ.​പി.​എം.​എ​സ്) സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റാ​യി എ​ൽ. ര​മേ​ശ​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി പു​ന്ന​ല ശ്രീ​കു​മാ​റി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. കോ​ട്ട​യ​ത്ത്​ സ​മാ​പി​ച്ച സു​വ​ർ​ണ ജൂ​ബി​ലി സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു ​തെ​ര​ഞ്ഞെ​ടു​പ്പ്.

മ​റ്റ്​ ഭാ​ര​വാ​ഹി​ക​ൾ: ബൈ​ജു ക​ലാ​ശാ​ല (ട്ര​ഷ.), പി. ​ജ​നാ​ർ​ദ​ന​ൻ (വ​ർ​ക്കി​ങ് പ്ര​സി.), സാ​ബു ക​രി​ശേ​രി (സം​ഘ​ട​ന സെ​ക്ര.), അ​ഡ്വ. എ. ​സ​നീ​ഷ് കു​മാ​ർ (വൈ.​പ്ര​സി.), പി.​വി. ബാ​ബു (വൈ.​പ്ര​സി.), സു​ജ സ​തീ​ഷ് (വൈ.​പ്ര​സി.), വി. ​ശ്രീ​ധ​ര​ൻ, പ്ര​ശോ​ഭ്​ ഞാ​വേ​ലി (അ​സി.​സെ​ക്ര.), അ​നി​ൽ ബ​ഞ്ച​മി​ൻ​പാ​റ (അ​സി. സെ​ക്ര.).

Tags:    
News Summary - will be on the forefront to resist Attempts to divide human beings - KPMS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.