കോട്ടയം: റോഡരികിൽ വെട്ടിയിട്ട മരം യാത്രക്കാർക്ക് അപകട ഭീഷണിയായിട്ട് ഒരുമാസം. കോട്ടയം-മെഡിക്കൽകോളജ് റോഡിൽ ചുങ്കം കവലയിലെ തണൽമരമാണ് വാഹനയാത്രക്കാരെയും കാൽനടക്കാരെയും ഒരുപോലെ ബുദ്ധിമുട്ടിച്ച് പ്രധാനപാതയോട് ചേർന്ന് കിടക്കുന്നത്.
അതിവേഗത്തിലുള്ള ആംബുലൻസുകൾ അടക്കം നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന വഴിയിലാണ് ഇത്. ചുങ്കം കവലയിലെ കടക്കാരുടെയും പ്രദേശവാസികളുടെയും നിരന്തരമായ പരാതിയെ തുടർന്നാണ് ജൂെലെ രണ്ടാം വാരം മരം വെട്ടാൻ നടപടിയായത്.
കുറച്ചുശിഖരങ്ങൾ മാത്രം മുറിച്ചുമാറ്റി വെട്ടുകാർ മടങ്ങി. പൂർണമായും മുറിച്ച് മാറ്റിയില്ലെങ്കിൽ കൂടുതൽ അപകടമുണ്ടാകുമെന്ന പരാതി നഗരസഭയും പി.ഡബ്ല്യു.ഡിയും അവഗണിച്ചിരുന്നു. തുടർന്ന് വെട്ടാതെ നിർത്തിയ ശിഖരം കാറ്റിൽ ഒടിഞ്ഞുവീണു. ഇതോടെ ശിഖരങ്ങൾ മുറിച്ച് റോഡിൽ തന്നെ കൂട്ടിയിട്ടു.
വളവും വീതികുറവുമുള്ള ഭാഗത്താണ് തടി കൂട്ടിയിട്ടിരിക്കുന്നത്. റോഡരികിലേക്ക് വാഹനങ്ങൾ ചേർത്തോടിക്കേണ്ടിവരുമ്പോൾ, ഇത് ശ്രദ്ധയിൽപ്പെടാതെ പോയാൽ അപകടസാധ്യത ഏറെയാണ്.
ഈ ഭാഗത്ത് കാൽനടക്കാർക്ക് നടന്നുപോകാൻ സ്ഥലമില്ലാതെ വരുന്നതിനാൽ റോഡിൽ കയറുന്നതും അപകടമാവുന്നു. അടിയന്തരമായി തടി മാറ്റാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.