ഡ്രീം സോക്കർ അക്കാദമിക്ക്​ ജയം

കോഴിക്കോട്​: മലബാർ ക്രിസ്ത്യൻ കോളജ്​ ഗ്രൗണ്ടിൽ നടക്കുന്ന ഇ.സി. ഭരതൻ സബ്​ജൂനിയർ ഫുട്​ബാൾ ടൂർണമെന്‍റിൽ പെരുവയൽ ഡ്രീം സോക്കർ അക്കാദമി ക്രിസ്ത്യൻ കോളജ്​ ഹൈസ്കൂൾ ബി ടീമിനെ 2-0ന്​ തോൽപിച്ചു. മറ്റൊരു മത്സരത്തിൽ മലപ്പുറം തെരട്ടമ്മൽ സോക്കർ അക്കാദമി 5-0ന്​ നല്ലളം യങ്​ ഇന്ത്യൻസിനെ കീഴടക്കി. ഓറഞ്ച്​ ഫുട്​ബാൾ അക്കാദമി 2-0ന്​ വിഷൻ ഒളവണ്ണയെയും തോൽപിച്ചു. സെപക്താക്രോ മിനി ടീം സെലക്ഷൻ കോഴിക്കോട്​: തൃക്കരിപ്പൂരിൽ ഈ മാസം 22ന്​ നടക്കുന്ന സംസ്​ഥാന സെപക്താക്രോ മിനി ചാമ്പ്യൻഷിപ്പിനുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ജില്ലതല സെലക്ഷൻ വ്യാഴാഴ്ച രാവിലെ 10ന് വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. 1.1.2008ന് ശേഷം ജനിച്ചവർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9447204494, 9847834501.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.