കോഴിക്കോട്: കൃഷി സ്ഥലത്തിന് ചുറ്റും വന്യ മൃഗങ്ങൾ കടക്കാതിരിക്കാൻ കെട്ടിയ വൈദ്യുതി വേലിയിൽനിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച കേസിൽ പ്രതികൾക്ക് രണ്ട കൊല്ലം വീതം കഠിന തടവും 65,000 രൂപ വീതം പിഴയും. കട്ടിപ്പാറ ചമൽ കൊട്ടാര പറമ്പിൽ കൃഷ്ണാലയം ശ്രീനേഷ് (22) മരിച്ച കേസിൽ കട്ടിപ്പാറ ചമൽ കരോട്ട് ബൈജു തോമസ് (53), കരോട്ട് കെ.ജെ. ജോസ് (56), ചമൽ വളവയാനിക്കൽ വി.വി. ജോസഫ് (ജോണി-61) എന്നിവരെയാണ് കോഴിക്കോട് ഒന്നാം അഡീഷനൽ ജില്ല സെഷൻസ് ജഡ്ജ് കെ. അനിൽ കുമാർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഏഴു മാസം കഠിന തടവ് കൂടി അനുഭവിക്കണം. പിഴ സംഖ്യ മരിച്ചയാളുടെ പിതാവിന് നൽകണം. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ജോജു സിറിയക് ഹാജരായി. 2017 ജനുവരി ഒന്നിനാണ് സംഭവം. രണ്ടും മൂന്നും പ്രതികളായ ബൈജുവും ജോസും താമരശ്ശേരി ചമലിൽ കൊടപ്പറമ്പ് എന്ന സ്ഥലത്ത് വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കാതിരിക്കാൻ കമ്പിവേലി കെട്ടി കപ്പ വാഴ കൃഷി ചെയ്തിരുന്നു. മരണം സംഭവിക്കാൻ ഇടയാക്കും എന്ന് അറിഞ്ഞുകൊണ്ട് പ്രതികൾ നിയമപരമായ രേഖകളും അനുവാദവും സമ്പാദിക്കാതെ വീട്ടിലെ ആവശ്യത്തിനു മാത്രം അനുവദിച്ച ബൈജു തോമസിൻെറ വീട്ടിലെ കണക്ഷനിൽ നിന്ന് വൈദ്യുതിയെടുത്തു എന്നാണ് കേസ്. ഇലക്ട്രിസിറ്റി സർവിസ് വയറിൽനിന്ന് കൃഷിചെയ്യുന്ന വയലിന് ചുറ്റും കെട്ടിയ കമ്പിവേലിയിൽ വൈദ്യുതി കടത്തി വിടുകയായിരുന്നു. താമരശ്ശേരി പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയ കേസ് പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനായി 26 സാക്ഷികളെ വിസ്തരിച്ചു. 36 രേഖകളും ഏഴ് തൊണ്ടിമുതലും തെളിവായി ഹാജരാക്കി. ശിക്ഷാ നിയമം 304 (നരഹത്യ) പ്രകാരം രണ്ട് വർഷത്തെ കഠിന തടവിനും അമ്പതിനായിരം രൂപ പിഴയടക്കുന്നതിനും പിഴയടച്ചില്ലെങ്കിൽ ആറ് മാസം തടവനുഭവിക്കാനും ഇലക്ട്രിസിറ്റി ആക്ട് 2003, 135(1)(ഇ) വകുപ്പ് പ്രകാരം ആറു മാസം തടവ് അനുഭവിക്കുന്നതിനും 15,000രൂപ പിഴ അടക്കുന്നതിനും പിഴയടക്കാത്ത പക്ഷം ഒരു മാസത്തെ അധിക തടവ് അനുഭവിക്കാനുമാണ് വിധി. തടവ് ഒന്നിച്ച് അനുഭവിച്ചാൽ മതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.