വൈക്കം മുഹമ്മദ് ബഷീർ

ബഷീർ സ്​മാരകത്തിന്​ 13.43 കോടിയുടെ പദ്ധതി


കോ​ഴി​ക്കോ​ട്​: വൈ​ക്കം മു​ഹ​മ്മ​ദ്​ ബ​ഷീ​ർ സ്​​മാ​ര​ക​ത്തി​ന്​ 13.43 കോ​ടി രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന വി​ശ​ദ പ​ദ്ധ​തി​രേ​ഖ (ഡി.​പി.​ആ​ർ). 16 കോ​ടി രൂ​പ​യെ​ങ്കി​ലും അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ ചെ​ല​വാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ബേ​പ്പൂ​ർ ബി.​സി റോ​ഡി​ലെ ബേ​പ്പൂ​ർ ക​മ്യൂ​ണി​റ്റി ഹാ​ൾ പൊ​ളി​ച്ചു​മാ​റ്റി ബ​ഷീ​ർ സ്​​മാ​ര​കം നി​ർ​മി​ക്കാ​നാ​ണ്​ തീ​രു​മാ​നം.

സ്​​പേ​സ്​ ആ​ർ​ട്ട് എ​ന്ന സ്​​ഥാ​പ​ന​മാ​ണ്​​ പദ്ധതി രേഖ ത​യാ​റാ​ക്കി​യ​ത്. ടൗ​ൺ പ്ലാ​നി​ങ്​ ക​മ്മി​റ്റി ഡി.​പി.​ആ​ർ പ​രി​ശോ​ധി​ച്ചു. ഇ​തി​‍െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ രേ​ഖ അം​ഗീ​ക​രി​ക്കു​ന്ന കാ​ര്യം വ്യാ​ഴാ​ഴ്​​ച ചേ​രു​ന്ന കൗ​ൺ​സി​ൽ യോ​ഗം തീ​രു​മാ​നി​ക്കും. ബ​ഷീ​റി​‍െൻറ ച​ര​മ​ദി​ന​മാ​യ ജൂ​ലൈ അ​ഞ്ചി​ന് ബ​ഷീ​ർ മെ​മ്മോ​റി​യ​ൽ മ്യൂ​സി​യ​ത്തി​‍െൻറ ഒ​ന്നാം​ഘ​ട്ട പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കാ​ൻ നേ​ര​ത്തേ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ്​ റി​യാ​സ്​ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. 2006ലാ​ണ് ബ​ഷീ​റി​ന് സ്മാ​ര​കം പ​ണി​യാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​തെ​ങ്കി​ലും കാ​ര്യ​മാ​യൊ​ന്നും ന​ട​ന്നി​ല്ല.

ബ​ഷീ​ർ സ്മാ​ര​കം യാ​ഥാ​ർ​ഥ്യ​മാ​കു​മ്പോ​ൾ സാ​ഹി​ത്യ കു​തു​കി​ക​ൾ​ക്കും ക​ലാ​കാ​ര​ന്മാ​ർ​ക്കും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​ര​സ്പ​രം ഇ​ട​പ​ഴ​കാ​നും സാ​ഹി​ത്യ​വാ​സ​ന​ക​ൾ വ​ർ​ധി​പ്പി​ക്കാ​നും സാ​ഹി​ത്യ​സം​വാ​ദ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​നു​മു​ള്ള സാ​ധ്യ​ത​ക​ൾ ഒ​രു​ക്കാ​നാ​വു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. കോ​ർ​പ​റേ​ഷ​നും വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പും ചേ​ർ​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ക​മ്യൂ​ണി​റ്റി സെൻറ​ർ, ആം​ഫി തി​യ​റ്റ​ർ, ക​ൾ​ച​റ​ൽ സെൻറ​ർ, ബ​ഷീ​ർ ആ​ർ​ക്കൈ​വ്സ്, റി​സ​ർ​ച്​ സെൻറ​ർ, ഓ​ഡി​യോ വി​ഷ്വ​ൽ സ്​​റ്റു​ഡി​യോ, ആ​ർ​ട്ട് റെ​സി​ഡ​ൻ​സി സൗ​ക​ര്യം, അ​ക്ഷ​ര​ത്തോ​ട്ടം, വാ​ർ​ത്താ​മ​തി​ൽ എ​ന്നി​വ ബ​ഷീ​ർ സ്മാ​ര​ക​ത്തി​ലു​ണ്ടാ​വും. ബ​ഷീ​ർ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ് ചു​റ്റു​മ​തി​ലി​ൽ നി​റ​യു​ക. ചൂ​ണ്ടു​പ​ല​ക​ക​ളും ബ​ഷീ​ർ ക​ഥാ​പാ​ത്ര​ങ്ങ​ളാ​വും. ബേ​പ്പൂ​ർ ബി.​സി റോ​ഡി​ൽ ഒ​രേ​ക്ക​ർ സ്ഥ​ല​ത്താ​ണ് സ്മാ​ര​കം പ​ണി​യു​ന്ന​ത്.


Tags:    
News Summary - 13.43 crore project for Basheer Memorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.