കോഴിക്കോട്: നഗരവികസനത്തിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള വർക്കിങ് ഗ്രൂപ്പുകളുടെ കരട് നിർദേശങ്ങൾക്ക് മേയർ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗം അംഗീകാരം നൽകി. 2024-25 കാലത്തേക്കുള്ള മൊത്തം 146 കോടിയുടെ പദ്ധതികൾക്കാണ് അംഗീകാരം. ഇതിൽ 130 കോടി പ്ലാൻ ഫണ്ടും 15 കോടി മെയിന്റനൻസ് ഗ്രാൻഡുമാണ്.
ബീച്ച്, ലിങ്ക് റോഡ് തുടങ്ങിയ 18 സ്ഥലങ്ങളിൽ വാഹനങ്ങൾ നിർത്തിയിടാൻ മാർക്ക് ചെയ്ത ഇടങ്ങളിൽ യൂസർ ഫീ പിരിക്കുന്നതിനായി ട്രാഫിക് വാർഡൻമാരെ നിയമിക്കണമെന്നും നഗരത്തിലെ പാർക്ക് ചെയ്യാൻ സൗകര്യമുള്ള മറ്റു റോഡുകളിലേക്കും ഇതേ സംവിധാനം വ്യാപിപ്പിക്കണമെന്നുമുള്ളതടക്കം വിശദമായ നിർദേശങ്ങൾ കരട് രേഖയിലുണ്ട്.
വികസന സെമിനാറിലും കൗൺസിലിലും വിശദ ചർച്ചക്കുശേഷം ആവശ്യമായ ഭേദഗതിയിലൂടെ മാത്രമേ നിർദേശങ്ങൾ നടപ്പാക്കുകയുള്ളൂവെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് പറഞ്ഞു. കെ.സി. ശോഭിത, കെ. മൊയ്തീൻ കോയ, ടി. റനീഷ്, സി. ദിവാകരൻ, വി.കെ. മോഹൻദാസ്, വി.പി. മനോജ്, ഒ. സദാശിവൻ, സുജാത കൂടത്തിങ്ങൽ, എൻ.സി. മോയിൻ കുട്ടി, എം.സി. സുധാമണി, കെ. നിർമല, എസ്.കെ. അബൂബക്കർ, കെ. റംലത്ത് തുടങ്ങി വിവിധ കൗൺസിലർമാർ അഭിപ്രായങ്ങളും ഭേദഗതികളും ഉന്നയിച്ചു.
•നഗരത്തിൽ ഹാപ്പിനസ് സെന്ററുകൾ
•മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കും കടപ്പുറത്ത്
പ്രത്യേക മേഖല
•നഗരത്തിൽ ലോറി സ്റ്റാൻഡ്
•നഗരത്തിലെ നടപ്പാതകൾ മനോഹരമാക്കുന്നതിന് സംവിധാനം
•തുറസ്സായ ഓടകൾ കവർ സ്ലാബിട്ട് സഞ്ചാരയോ
ഗ്യമാക്കൽ
•സ്വകാര്യ പങ്കാളിത്തത്തോടെ നഗരമെങ്ങും ക്ലോക്ക് ടവറുകൾ
• നഗര റോഡുകളുടെ സൈൻ ബോർഡുകൾ സ്ഥാപിച്ച് റോഡ്
ഗതാഗതം സുരക്ഷിതമാക്കൽ
•പൊതു ഇടങ്ങളിൽ പൊതുജനങ്ങൾക്കായി വൈ ഫൈ സംവിധാനം
•നഗരത്തിൽ എത്തുന്നവർക്ക് നഗരപ്രദേശങ്ങൾ, പ്രധാന സ്ഥലങ്ങൾ എന്നിവ വ്യക്തമായി അറിയുന്നതിനുള്ള ക്രമീകരണങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.