എ. അക്ബർ കോഴിക്കോട് സിറ്റി പൊലീസ് മേധാവിയായി ചുമതലയേറ്റു

കോഴിക്കോട്: എ. അക്ബർ കോഴിക്കോട് സിറ്റി പൊലീസ് മേധാവിയായി ചുമതലയേറ്റു. എ.വി. ജോർജ് വിരമിച്ച ഒഴിവിലാണ് അദ്ദേഹം ചുമതലയേറ്റത്‌.തൃശൂർ റേഞ്ച് ഡി.ഐ.ജിയായിരുന്നു. 2005 ബാച്ച് കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്‌.

തലശ്ശേരി അഡീഷനൽ എസ്.പിയായി ഔദ്യോഗിക ജീവിതം തുടങ്ങി. തുടർന്ന് നെയ്യാറ്റിൻകര എ.എസ്.പി, പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് എസ്.പി, ആലപ്പുഴ എസ്.പി, കോട്ടയം എസ്.പി, തിരുവനന്തപുരം റൂറൽ എസ്.പി, ക്രൈംബ്രാഞ്ച് എസ്.പി, ഇന്‍റലിജൻസ് സെക്യൂരിറ്റി എസ്.പി, ഇന്‍റലിജന്‍സ് ഡി.ഐ.ജി എന്നീ നിലകളിലും പ്രവർത്തിച്ചു.

നിയമത്തിൽ ജെ.ആർ.എഫ് നേടി അഭിഭാഷകനായി പ്രാക്ടിസ് ചെയ്യവേ വിൽപന നികുതി ഓഫിസറായി ജോലിയിൽ പ്രവേശിച്ചു. പിന്നാലെയാണ് ഐ.എ.എസ് നേടുന്നത്.

Tags:    
News Summary - A. Akbar takes charge as Kozhikode city police commissioner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.