മത്സ്യബന്ധനത്തിനിടെ ഒഴുക്കിൽപെട്ട് ബാങ്ക് ജീവനക്കാരൻ മരിച്ചു

കടലുണ്ടി: കടലിൽ വല ഉപയോഗിച്ച് മത്സ്യം പിടിക്കുന്നതിനിടയിൽ ഒഴുക്കിൽപെട്ട് ബാങ്ക് ജീവനക്കാരനായ യുവാവ് മരിച്ചു. കടലുണ്ടിക്കടവ് സ്വദേശി കാടശേരി ബാബു-സത്യഭാമ ദമ്പതികളുടെ മകൻ കാടശേരി സനീഷാണ് (23) മരിച്ചത്. കടലുണ്ടിക്കടവ് പാലത്തിന് സമീപം ശനിയാഴ്ച രാവിലെ 8.30നാണ് സംഭവം. കൂട്ടുകാരനുമൊത്ത് കടലിൽ വലവീശുന്നതിനിടെ ഒഴുക്കിൽപെടുകയായിരുന്നു.

പുഴയും കടലും സംഗമിക്കുന്ന ഇവിടെ നല്ല ഒഴുക്കാണ്. വല വീശുന്നതിനിടയിൽ തെന്നിവീണ് ശക്തമായ ഒഴുക്കിൽപെടുകയായിരുന്നു. നീന്തൽ വശമുണ്ടായിരുന്നെങ്കിലും ശക്തമായ ചുഴിയിൽ അകപ്പെട്ടു. വിവരമറിഞ്ഞ് നാട്ടുകാരും കോസ്റ്റ് ഗാർഡ് റെസ്ക്യൂ വിഭാഗവും തിരച്ചിൽ നടത്തുന്നതിനിടയിൽ പാലത്തിന്റെ നാലാംതൂണിന് സമീപത്തുനിന്ന് കണ്ടെത്തി ഉടൻ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വൈകീട്ട് നാലിന് വീട്ടുവളപ്പിൽ സംസ്കരിച്ചു. എച്ച്.ഡി.എഫ്.സി ബാങ്ക് കോഴിക്കോട് ശാഖയിലെ ജീവനക്കാരനാണ്. സഹോദരങ്ങൾ: സുബീഷ്, സുജീഷ്.

Tags:    
News Summary - A bank employee died in fishing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.