ചേളന്നൂർ: കുടിവെള്ള പൈപ്പ് പൊട്ടിയത് അടച്ചത് കരിങ്കല്ലുകൊണ്ട്. ചേളന്നൂർ-തലക്കുളത്തൂർ പഞ്ചായത്തുകളെ യോജിപ്പിക്കുന്ന ചിറക്കുഴി ബണ്ടിൽ പൊങ്ങിലോടിപ്പാറ വി.സി.ബിക്കു മുകളിലൂടെ പോകുന്ന കാസ്റ്റ് അയേൺ പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ആഴ്ചകളായി. ഏറെ പരാതികൾ ഉയർന്നശേഷം കഴിഞ്ഞ ദിവസം വെള്ളം ചീറ്റൽ അടച്ചത് വലിയ കരങ്കല്ല് എടുത്തുവെച്ചാണ്.
നൂറുകണക്കിന് കുടുംബങ്ങൾ ഉപയോഗിക്കുന്ന കുടിവെള്ളമാണ് അധികൃതരുടെ അനാസ്ഥ മൂലം സുരക്ഷിതമല്ലാതാകുന്നത്. ആയിരക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതിന് ഉത്തരവാദികളായവർക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായി. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ കണ്ണങ്കര യൂനിറ്റ് ആവശ്യപ്പെട്ടു. എൻ. പ്രകാശൻ അധ്യക്ഷത വഹിച്ചു. പി. പ്രദീപ്കുമാർ, പി. സുരേഷ് കുമാർ, കെ. വിശ്വനാഥൻ നായർ, ടി.വി. ജയൻ, കെ. ഷിജു, ഐ. അജിത് കുമാർ, എം. ശ്രീജ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.