നാദാപുരം: സോഷ്യൽ മീഡയയിൽ മുഖ്യമന്ത്രിയെയും ഭാര്യയെയും അപമാനിച്ച് പ്രചാരണം നടത്തിയ ബി.ഡി.ജെ.എസ് സംസ്ഥാന നേതാവിനെതിരെ പരാതി. സതീഷ് കുറ്റിയിലിനെതിരെയാണ് സ്ത്രീവിരുദ്ധത, മുഖ്യമന്ത്രിയെ വ്യക്തിപരമായി അപമാനിക്കൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നാദാപുരം ബ്ലോക്ക് സെക്രട്ടറി ടി. അഭീഷ് നാദാപുരം എ.എസ്.പി അങ്കിത് അശോകിനും നാദാപുരം ജനകീയ കൂട്ടായ്മ പ്രവർത്തകർ ഷൗക്കത്തലി ഏരോത്ത് ജില്ല പൊലീസ് മേധാവിക്കും പരാതി നൽകിയത്.
നാദാപുരം മേഖലയിൽ പ്രവർത്തിക്കുന്ന ഫ്ലാഷ് വാട്സ്ആപ് ഗ്രൂപ് വഴിയാണ് മുഖ്യമന്ത്രിക്കും ഭാര്യക്കുമെതിരെ അപകീർത്തികരമായ പോസ്റ്റ് നടത്തിയത്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ എൻ.ഡി.എ കോഴിക്കോട് നിയോജക മണ്ഡലം സ്ഥാനാർഥിയായിരുന്നു സതീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.