വെള്ളിമാട്കുന്ന്: പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വെള്ളിമാട്കുന്ന് ജി.എച്ച്.എസ്.എസിലെ വിദ്യാർഥിനി റോക്ഷത് ഖാത്തൂന് നടൻ ദിലീപിെൻറ അഭിനന്ദനമറിയിച്ച ഫോൺ വിളികൂടി എത്തിയതേടെ സന്തോഷത്തിന് അതിരില്ല.
ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ മുർഷിദാബാദ് ബർഹാംപുർ സ്വദേശിയായ റൗഫീഖിെൻറ മകൾ റോക്ഷത് ഖാത്തൂൻ എൻ.ജി.ഒ ക്വാർട്ടേഴ്സ് ഗവ. ഹൈസ്കൂളിന് നേടിക്കൊടുത്ത വിജയം ആ സ്കൂളിലെ ഒരു മലയാളിക്കും നേടാൻ കഴിയാത്തതായിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് ഈ സ്കൂളിലെ ഒരു കുട്ടി മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത്. ഒരു ഇൻറർവ്യൂവിനിടെ റോക്ഷത് ഖാത്തൂൻ മലയാളം സിനിമ ഏറെ കാണാറില്ലെന്നും താനും കുടുംബവും കാണുന്ന സിനിമ ദിലീപിെൻറത് മാത്രമാണെന്നും പറഞ്ഞിരുന്നു.
വിഡിയോ വൈറലായതിനെ തുടർന്നാണ് നടൻ ദിലീപ് ശനിയാഴ്ച കുടുംബത്തെ ഫോണിൽ വിളിച്ചത്. കോവിഡ് തീവ്രമായതിനാലാണ് നേരിട്ട് വരാൻ കഴിയാതിരിക്കുന്നതെന്നും ഒരിക്കൽ നേരിട്ട് വരുമെന്നും കുടുംബത്തെ അറിയിച്ചു. ദിലീപ് സാർ വിളിക്കുമെന്ന് സ്വപ്നത്തിൽപോലും കരുതിയി െല്ലന്നും അദ്ദേഹേത്താട് വിഡിയോ കോളിൽ സംസാരിക്കാൻ കഴിഞ്ഞത് സന്തോഷം പകരുന്നുവെന്നും റോക്ഷത് പറഞ്ഞു. നാടിെൻറ അഭിമാനംകാത്ത ബംഗാളി മിടുക്കിക്ക് നാട്ടിൽനിന്ന് കിട്ടിയ മറ്റൊരു ആദരം കൂടിയായി ദിലീപിെൻറ അഭിനന്ദനം. ജോലിതേടി 12 വർഷം മുമ്പാണ് റോക്ഷത് ഖാത്തൂെൻറ കുടുംബം കോഴിക്കോട്ട് എത്തിയത്.
വാടകവീടും കൂലിപ്പണിയുമായി കഴിഞ്ഞ കുടുംബത്തിെൻറ ഇല്ലായ്മകളിൽനിന്ന് മറുനാടൻ പെൺകുട്ടികൾ ഇപ്പോൾ പ്രദേശത്തിെൻറയും സ്കൂളിെൻറയും അഭിമാനമായി മാറിയിരിക്കുകയാണ്. ഏറെ പ്രിയപ്പെട്ട നടൻ വിളിച്ചതോടെ പിതാവ് റൗഫീഖും മാതാവ് ജുമാബീവിയും സഹോദരി നാജിയയും ഏറെ സന്തോഷത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.